വധുവില്ലാതെ ഒരു വിവാഹം, ഇതിന്റെ പിന്നിലെ കഥ വേറെ ലെവലാണ്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 14, 2019

വധുവില്ലാതെ ഒരു വിവാഹം, ഇതിന്റെ പിന്നിലെ കഥ വേറെ ലെവലാണ്‌

അഹമ്മദാബാദ്: സ്വർണനിറമുള്ള ഷേർവാണി, പിങ്ക് നിറമുള്ള തലപ്പാവ് കഴുത്തിൽ പനിനീർ ഹാരം, കുതിരപ്പുറത്തേറിയുള്ള വരവ്, മേളക്കാർ, ഗംഭീര ഘോഷയാത്ര...ഒരു സാധാരണ ഗുജറാത്തി വിവാഹം അവന്റെ കല്യാണത്തിന് ഒരു കുറവുമുണ്ടായിരുന്നില്ല വധുവൊഴികെ. മാനസികവെല്ലുവിളി നേരിടുന്ന അജയിന്റെ ആഗ്രഹം പൂർത്തീകരിക്കാനാണ് ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് വിവാഹചടങ്ങുകൾ ഒരുക്കിയത്. സാധാരണ വിവാഹത്തിന്റെ എല്ലാ ചടങ്ങുകളും ഈ വിവാഹത്തിനും ഉണ്ടായിരുന്നു. തലേ ദിവസം മെഹന്ദി,സംഗീത് തുടങ്ങിയ ചടങ്ങുകളും സംഘടിപ്പിച്ചിരുന്നു. വിവാഹങ്ങളിൽ പങ്കെടുക്കുമ്പോഴെല്ലാം അജയ് തന്റെ വിവാഹത്തെ കുറിച്ച് ആകാംക്ഷയോടെ സുചിപ്പിക്കുക പതിവാണെന്ന് ബന്ധുക്കൾ പറയുന്നു. വളരെ ചെറുപ്പത്തിൽ തന്നെ അജയിന് സ്വന്തം അമ്മയെ നഷ്ടപ്പെട്ടിരുന്നു. അജയ് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയാണെന്ന് വളരെ നേരത്തേ തന്നെ തിരിച്ചറിഞ്ഞിരുന്നു. Image Courtesy: ANI വളരെ ചെറുപ്പത്തിൽ തന്നെ അമ്മയെ നഷ്ടമായ അജയിന് പ്രത്യേക പരിഗണന നൽകാൻ പിതാവ് വിഷ്ണുഭായ് ബാരോത് ശ്രമിച്ചിരുന്നു. ഗുജറാത്ത് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷനിൽ കണ്ടക്ടറാണ് വിഷ്ണു ഭായ് ബാരോത്. മകന് ഒരു വധുവിനെ കണ്ടുപിടിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് അറിയുന്ന വിഷ്ണുഭായ് അവന്റെ ആഗ്രഹം നടത്തിക്കൊടുക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു. കുടുംബാംഗങ്ങളോടും ബന്ധുക്കളോടും കൂടിയാലോചിച്ച് ഘോഷയാത്ര ഉൾപ്പെടെയുള്ള ചടങ്ങുകൾ സംഘടിപ്പിച്ച് അജയിനെ സന്തോഷിപ്പിക്കാൻ വിഷ്ണു ഭായ് തീരുമാനിക്കുകയായിരുന്നു. എണ്ണൂറ് പേർക്കുള്ള വിരുന്നുൾപ്പെടെ വിവാഹത്തിന് രണ്ട് ലക്ഷം രൂപയോളം ചെലവായി. Image Courtesy: ANI സംഗീതവും നൃത്തവും ഏറെ ഇഷ്ടപ്പെടുന്ന അജയ് പ്രദേശത്തെ എല്ലാ വിവാഹങ്ങളിലും പങ്കെടുക്കാറുണ്ട്. അതു കൊണ്ടു തന്നെ അവന്റെ വിവാഹമെന്ന ആഗ്രഹം നടത്തിക്കൊടുക്കാൻ എല്ലാവരും ചേർന്ന് തീരുമാനിക്കുകയായിരുന്നു. Content Highlights: Gujarat Mans Grand Wedding Had No Bride


from mathrubhumi.latestnews.rssfeed http://bit.ly/2Vj69Il
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages