അധ്യാപകന്‍ പ്ലസ് ടു പരീക്ഷ എഴുതിയ സംഭവം; അറിയില്ലെന്ന് മൊഴിയെടുപ്പിനിടെ വിദ്യാര്‍ഥികള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 14, 2019

അധ്യാപകന്‍ പ്ലസ് ടു പരീക്ഷ എഴുതിയ സംഭവം; അറിയില്ലെന്ന് മൊഴിയെടുപ്പിനിടെ വിദ്യാര്‍ഥികള്‍

കോഴിക്കോട്: മുക്കം നീലേശ്വരം ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകൻ വിദ്യാർഥികളുടെ പരീക്ഷ എഴുതിയ സംഭവത്തിൽ ഹയർ സെക്കൻഡറി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ വിദ്യാർഥികളുടെ മൊഴിയെടുക്കുന്നു. ഹയർ സെക്കൻഡറി ജോ. ഡയറക്ടർ ഡോ. എസ്.എസ് വിവേകാനന്ദൻ, ഡിഡിആർ ഗോകുലകൃഷ്ണൻ, സൂപ്രണ്ട് അപർണ്ണ എന്നിവർ സ്കൂളിൽ നേരിട്ടെത്തിയാണ് വിദ്യാർഥികളുടെ മൊഴിയെടുക്കുന്നത്. രാവിലെ ഒമ്പതരയ്ക്ക് ആരംഭിച്ച മൊഴിയെടുക്കൽ തുടർന്ന് കൊണ്ടിരിക്കുകയാണ്. അധ്യാപകൻ പരീക്ഷ എഴുതിയത് തങ്ങൾക്ക് അറിയില്ലെന്നാണ്ഫലം തടഞ്ഞുവെച്ച മൂന്ന് വിദ്യാർഥികളും മൊഴി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ചയാണ് ഹയർ സെക്കൻഡറിവിഭാഗം റീജണൽ ഡപ്യൂട്ടി ഡയറക്ടർ ഗോകുലകൃഷ്ണൻ മുക്കം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നത്. സംഭവത്തിൽ മൂന്ന് അധ്യാപകർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു. ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ പരാതിയിലാണ് മുക്കം പൊലിസ് കേസെടുത്തത്. അധ്യാപകർക്കെതിരെയുള്ള വകുപ്പുതല അന്വേഷണം നാളെ ആരംഭിക്കും. നീലേശ്വരം ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ നിഷാദ് വി. മുഹമ്മദ്, പ്രിൻസിപ്പൽ കെ. റസിയ, ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ പി.കെ ഫൈസൽ എന്നിവർക്കെതിരെയാണ് റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടർ ഗോകുൽ കൃഷ്ണ നേരിട്ടെത്തി നൽകിയ പരാതിയിൽ മുക്കം പോലീസ് കേസെടുത്തത്. ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ പരാതികളിലായി ഐപിസി 419, 420, 465, 468 എന്നീ വകുപ്പുകളാണ് അധ്യാപകർക്കെതിരെ ചുമത്തിയത്. മുക്കം എസ്.ഐ അനിൽകുമാറിനാണ് അന്വേഷണ ചുമതല. അധ്യാപകൻ പരീക്ഷയെഴുതിയ കുട്ടികളുടെ കാര്യത്തിൽ വകുപ്പുതലത്തിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നും അറിയിച്ചു. തങ്ങൾക്ക് വേണ്ടി പരീക്ഷ എഴുതിയത് അറിയില്ലെന്ന് നേരത്തേയും വിദ്യാർഥികൾ പ്രതികരിച്ചിരുന്നു. ഇതാണ് ഇന്നും ആവർത്തിച്ചത്. Content Highlights:Higher Secondary Exam Fraud case, Kozhikode


from mathrubhumi.latestnews.rssfeed http://bit.ly/2JzSxpX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages