ഷോപിയാന്‍ : ജമ്മുകശ്മീരില്‍ സുരക്ഷാ സൈന്യം രണ്ട് ഭീകരരെ വധിച്ചു. രാവിലെ ഹെന്ദ് സിതാപൂരില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. പ്രദേശത്ത് ഭീകരര്‍ ഒളിച്ച് താമസിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസും സൈന്യവുമടങ്ങുന്ന സംയുക്ത സംഘം ഓപറേഷന്‍ നടത്തിയത്.
ഏറ്റുമുട്ടല്‍ നടന്ന സ്ഥലം സന്ദര്‍ശിക്കുന്നതില്‍ നിന്നും പ്രദേശവാസികളെ വിലക്കി. സ്‌ഫോടക വസ്തുക്കള്‍ ഇവിടെയുണ്ടാകാമെന്നും നിര്‍വീര്യമാക്കല്‍ പ്രവര്‍ത്തനം പൂര്‍ത്തിയായിട്ടില്ലെന്നും സൈന്യം അറിയിച്ചു.
from mangalam.com http://bit.ly/2LAfhZv
via IFTTT
No comments:
Post a Comment