ലോകസഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോളിങ്ങ് ഉദ്യോഗസ്ഥ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 12, 2019

ലോകസഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോളിങ്ങ് ഉദ്യോഗസ്ഥ മരിച്ചു

മുംബൈ: ലോകസഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോളിങ്ങ് ഉദ്യോഗസ്ഥ മരിച്ചു. മുംബൈയിലെ സെവാരിയില്‍ ജോലിക്ക് പോയ പ്രീതി അഥ്‌റാം ധൃവ് ആണ് മരിച്ചത്. മഹാരാഷ്ട്ര സര്‍ക്കാര്‍ സംസ്‌കാരിക വകുപ്പില്‍ ജോലി ചെയ്യുകയായിരുന്ന ഉദ്യോഗസ്ഥയാണ് ഇവര്‍.

നേരത്തെ ആരോഗ്യം മോശമായ സാഹചര്യത്തില്‍ ഡ്യൂട്ടിയില്‍ നിന്നും മാറ്റണമെന്ന് പ്രീതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനില്‍ എത്തുകയായിരുന്നു. പിന്നീട് ട്രെയിനില്‍ കയറിയത് മുതല്‍ പ്രീതി ഛര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയില്‍ ഇരിക്കെ ശനിയാഴ്ച രാത്രിയോടെ മരിക്കുകയായിരുന്നു.

കുടുംബത്തിന് 15 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശിപാര്‍ശ്ശ ചെയ്യുമെന്ന് മുംബൈ കള ക്ചര്‍ ശിവാജി റാവു ജോന്ദലെ അറിയിച്ചു.



from mangalam.com http://bit.ly/30cuBi9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages