ശബരിമല യുവതി പ്രവേശനം; 'ചില നേതാക്കളുടെ' അഭിപ്രായങ്ങള്‍ വ്യക്തിപരം, വിഷയത്തില്‍ വ്യക്തമായ തീരുമാനമാകും വരെ സമരം തന്നെ; കെ പി ശശികല പറയുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 12, 2019

ശബരിമല യുവതി പ്രവേശനം; 'ചില നേതാക്കളുടെ' അഭിപ്രായങ്ങള്‍ വ്യക്തിപരം, വിഷയത്തില്‍ വ്യക്തമായ തീരുമാനമാകും വരെ സമരം തന്നെ; കെ പി ശശികല പറയുന്നു

പത്തനംതിട്ട: ശബരിമലയില്‍ യുവതി പ്രവേശനത്തെ പിന്തുണച്ച് ചില ആര്‍എസ്എസ് നേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ക്കെതിരെ ഹിന്ദപ ഐക്യവേദി അധ്യക്ഷ കെപി ശശികല. ശബരിമല കര്‍മ്മ സമിതിയുടെ നിലപാടില്‍ മാറ്റമില്ല. ശബരിമലയില്‍ യുവതി പ്രവേശനം വേണ്ടെന്ന് തന്നെയാണ് ഇപ്പോഴും തങ്ങളുടെ ആവശ്യം. ചില നേതാക്കള്‍ വിഭിന്ന അഭിപ്രായം നടത്തുന്നത് അവരുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും ശശികല പറഞ്ഞു.

ശബരിമല വിഷയത്തില്‍ ഒരു തീരുമാനം ആകും വരെ സമരം ചെയ്യും. തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍ക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് സംശയിക്കുന്നുണ്ട്. ആചാരങ്ങളുടെ മുകളിലുള്ള കടന്ന് കയറ്റത്തിന് ശ്രമം നടക്കുന്നുവെന്നും ശശികല പറഞ്ഞു. ശബരിമല ആചാര സംരക്ഷണത്തില്‍ നിന്നും ആര്‍എസ്എസ്എസും ബിജെപിയും പിന്നോട്ടു പോകുന്നു എന്നാരോപിച്ച് ശബരിമല സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് രംഗത്ത് വന്ന റെഡി റ്റു വെയിറ്റ് ക്യാംപയിന്‍ അനുകൂലികള്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മ്മസമതിയും നിലപാട് വ്യക്തമാക്കുന്നത്.

ആര്‍എസിഎസ് ബൗദ്ധിക് പ്രമുഖ് ആയ ആര്‍. ഹരി അടക്കം ചില നേതാക്കള്‍ ശബരിമല യുവതി പ്രവേശനത്തിന് അനുകൂല നിലപാടെടുത്തിരുന്നു. ഇതാണ് വിവാഹദത്തിന് തുടക്കമിട്ടത്.



from mangalam.com http://bit.ly/2WGnHjc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages