ഖുഷിന്‍ഗര്‍: ഭീകരരെ വധിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്കായി കാത്തിരിക്കില്ലെന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തര്‍പ്രദേശിലെ ഖുഷിന്‍ഗറിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് പ്രധാനമന്ത്രിയുടെ പ്രസ്ഥാവന ഉണ്ടായിരിക്കുന്നത്.
ഞായറാഴ്ച രാവിലെ സൈന്യം ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ഭീകരരെകൊന്ന സംബന്ധിച്ചയാരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. ജമ്മുകശ്മീരിലെ ഏഴു സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് കഴിഞ്ഞ ആഴ്ച നടന്നിരുന്നു. ബാക്കിയുള്ള 59 മണ്ഡലങ്ങളിലേക്ക് ആറാം ഘട്ടത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
സൈനികര്‍ക്ക് മുമ്പില്‍ തോക്കുകളും ബോംബുകളുമായിട്ടാണ് തീവ്രവാദികള്‍ എത്തിയത്. ഈയൊരു സാചര്യത്തില്‍ വെടിവെക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ അനുമതിക്കായി കാത്തുനില്‍ക്കാന്‍ സാധിക്കുമോയെന്ന് മോദി ചോദിച്ചു.
ജമ്മുകശ്മീരിലെ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ഹിന്ദ് സിതാപോറയിലാണ് ഏറ്റുമുട്ടലുണ്ടായത്.
from mangalam.com http://bit.ly/2E5tLKD
via IFTTT
No comments:
Post a Comment