ന്യൂഡല്‍ഹി: സ്‌നേഹം വിജയം തരുമെന്നും ജനങ്ങളാണ് ഞങ്ങളുടെ ബോസ് എന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ന്യൂഡല്‍ഹിയില്‍ വോട്ട് രേഖപ്പെടുത്തിയിട്ട് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍. ന്യൂഡല്‍ഹി ലോകസഭാ മണ്ഡലത്തിലെ ഔറഗംസേബ് ലൈന്‍ ബൂത്തിലെത്തയാണ് രാഹുല്‍ വോട്ട് രേഖപ്പെടുത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദി വെറുപ്പിന്റെ പ്രചാരണമാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന് സ്‌നേഹമാണ് ഭാഷ. തിരഞ്ഞെടുപ്പില്‍ വെറുപ്പിന് മേല്‍സ്‌നേഹം വിജയിക്കുമെന്നാണ് പ്രതീക്ഷ. ജനവിധിയെന്താണെങ്കിലും അംഗീകരിക്കും. നാല് വിഷയങ്ങളാണ് ഈ തിരഞ്ഞെടുപ്പില്‍ പ്രധാനമായും ചര്‍ച്ചയാകുന്നത്. തൊഴിലില്ലായിമ്മ, നോട്ട് നിരോധനം, ജി.എസ്.ടി, അഴിമതി തുടങ്ങിയവയാണ് തെരഞ്ഞെടുപ്പില്‍ ജനം ചര്‍ച്ച ചെയ്യുകയെന്നും രാഹുല്‍ വ്യക്തമാക്കി.
കോണ്‍ഗ്രസിന്റെ ന്യൂഡല്‍ഹിയിലെ സ്ഥാനാര്‍ത്ഥി അജയ്മാക്കനും രാഹുലിനൊപ്പമുണ്ടായിരുന്നു. ഡല്‍ഹിയിലെ ഏഴ് മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ് നടക്കുന്നത്. ബിജെപിയുടെ മീനാക്ഷി ലേഖിയാണ് അജയ് മാക്കന് പ്രതിരോധം സൃഷ്ടിക്കുന്നത്.
from mangalam.com http://bit.ly/2WIKuLi
via IFTTT
No comments:
Post a Comment