ന്യൂഡല്‍ഹി: ക്ഷേത്രത്തിലെ ഉച്ചഭക്ഷണത്തിനിടയില്‍ ശബരിമലയും രാഷ്ട്രീയവും സംസാരിച്ച ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ ഒരുകൂട്ടം ആള്‍ക്കാരെത്തി തടഞ്ഞു. ഡല്‍ഹിയിലെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചരണത്തിനായി എത്തിയതായിരുന്നു ശോഭാ സുരേന്ദ്രന്‍ ന്യൂഡല്‍ഹിയിലെ രോഹിണി സെക്ടര്‍ 17 അയ്യപ്പക്ഷേത്രത്തില്‍ സംസാരിക്കുമ്പോഴായിരുന്നു.
ഉത്സവത്തിന്റെ ഭാഗമായിട്ടുള്ള സമൂഹസദ്യയ്ക്കിടയില്‍ സംഘടകരായ ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ ബിജെപി നേതാവിന് രണ്ടു വാക്ക് സംസാരിക്കാന്‍ മൈക്ക് കൈമാറി. തുടര്‍ന്നുള്ള പ്രസംഗത്തില്‍ ശബരിമല വിഷയവും അതിന്റെ രാഷ്ട്രീയവും അടക്കമുള്ള കാര്യങ്ങള്‍ പറഞ്ഞു തുടങ്ങുമ്പോള്‍ ഒരു വിഭാഗം ആള്‍ക്കാരെത്തി തടയുകയും ക്ഷേത്രത്തില്‍ രാഷ്ട്രീയം പറയേണ്ട എന്ന് നിര്‍ദേശിക്കുകയും ആയിരുന്നു.
ആറ്റിങ്ങലിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ശോഭാ സുരേന്ദ്രന്‍ ഡല്‍ഹി മലയാളികള്‍ക്കിയില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചരണം നടത്താനായിരുന്നു എത്തിയത്. നേരത്തേ കേരളത്തില്‍ പ്രചരണത്തിനിടയിലും ശോഭാ സുരേന്ദ്രന് സമാനമായ പ്രതിഷേധം നേരിടേണ്ടി വന്നു. ആറ്റിങ്ങലില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ ശോഭയുടെ പര്യടന വാഹനം പള്ളിക്കലില്‍ വെച്ച് സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞതായി ബിജെപി ആരോപിച്ചിരുന്നു.
ഇവിടെ പ്രസംഗിക്കാന്‍ എത്തിയ ശോഭയെ ഒരു കൂട്ടം സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ച് തടയുകയും ഇവിടെ പ്രസംഗിക്കാന്‍ അനുവദിക്കില്ല എന്ന് പറയുകയും ചെയ്തതായിട്ടാണ് ബിജെപി ആരോപിച്ചത്. പിന്നീട് ശോഭ പ്രസംഗിച്ചപ്പോള്‍ ഒരു കൂട്ടം ആള്‍ക്കാര്‍ എന്നാല്‍ ഇവരുടെ പ്രകോപനപരമായ പ്രസംഗത്തില്‍ ആള്‍ക്കാരുടെ സ്വാഭാവികമായ പ്രതിഷേധമായിരുന്നു അതെന്നായിരുന്നു ഇക്കാര്യത്തില്‍ സിപിഎം പ്രതികരിച്ചത്്.
from mangalam.com http://bit.ly/2J2rGn0
via IFTTT
No comments:
Post a Comment