ഇന്ത്യയിലെ ഏറ്റവും കഠിനാദ്ധ്വാനിയായ രാഷ്ട്രീയക്കാരന്‍ നരേന്ദ്രമോഡി ; നാലു മാസം 27 സംസ്ഥാനങ്ങളില്‍ 200 ലധികം വേദികളില്‍ പ്രത്യക്ഷപ്പെട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 6, 2019

ഇന്ത്യയിലെ ഏറ്റവും കഠിനാദ്ധ്വാനിയായ രാഷ്ട്രീയക്കാരന്‍ നരേന്ദ്രമോഡി ; നാലു മാസം 27 സംസ്ഥാനങ്ങളില്‍ 200 ലധികം വേദികളില്‍ പ്രത്യക്ഷപ്പെട്ടു

ന്യൂഡല്‍ഹി: അടുത്ത പ്രധാനമന്ത്രി ആരായാലും അടുത്ത കാലത്ത് ഇന്ത്യയിലെ ഏറ്റവും കഠിനാദ്ധ്വാനിയായ രാഷ്ട്രീയക്കാരന്‍ ആരാണെന്ന ചോദ്യത്തിന് നിസ്സംശയം മറുപടി പറയാനാകുക നരേന്ദ്രമോഡി എന്നാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കെ ഈ വര്‍ഷം മോഡി പങ്കെടുത്തത് 200 ലധികം റാലികളില്‍. ഇതിനായി കേരളത്തിലടക്കം രാജ്യത്തിന്റെ 27 സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങളില്‍ എത്തുകയും ചെയ്തു.

ബിജെപിയുടെയും സംഘപരിവാറിന്റെയും തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാന്‍ പിടിക്കുകയും നേതൃത്വം നല്‍കുകയും ചെയ്യുന്ന നരേന്ദ്രമോഡി ഡല്‍ഹിയില്‍ മാത്രം 30 പരിപാടികളില്‍ പങ്കെടുത്തു. 125 ദിവസത്തിനിടയില്‍ കഴിയാവുന്ന എല്ലാ മൂലകളിലേക്കും വരെ എത്തുകയും ചെയ്തു. സംസ്ഥാനങ്ങള്‍ക്ക് പുറമേ കേന്ദ്രഭരണ പ്രദേശങ്ങളും സന്ദര്‍ശിച്ച മോഡി ഇതിനകം 14 മന്ത്രിസഭാ യോഗങ്ങളിലും പങ്കാളിയായി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം തന്നെ മോഡി അടക്കമുള്ള ബിജെപി നേതാക്കള്‍ ആയിരത്തിലധികം റാലികളിലാണ് പങ്കെടുത്തത്.

ഇതിനിടയില്‍ അദ്ദേഹം നടത്തിയ പ്രസംഗങ്ങള്‍ ഒട്ടേറെ വിവാദവും സൃഷ്ടിച്ചു. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ റാലിയില്‍ നടത്തിയ പ്രസംഗത്തില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അഴിമതിക്കാരന്‍ എന്നാക്ഷേപിച്ചത് വലിയ വിവാദമായിരുന്നു. കാവല്‍ക്കാരന്‍ കള്ളനാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ആക്ഷേപിച്ചതിന് പിന്നാലെയാണ് ബൊഫേഴ്‌സ് അഴിമതിയുടെ പശ്ചാത്തലത്തില്‍ രാജീവ് ഗാന്ധിക്കെതിരേ മോഡി രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ടത്.

നേരത്തേ തീവ്രവാദി കേന്ദ്രങ്ങള്‍ക്ക് നേരെ സൈന്യം നടത്തിയ വ്യോമാക്രമണത്തെ മോഡി സ്വന്തം നേട്ടമായി അവകാശപ്പെടുന്നെന്ന ആരോപണം കോണ്‍ഗ്രസ് നടത്തിയിരുന്നു. രാജ്യത്തിന്റെ സൈന്യത്തെ സ്വന്തം സേന എന്ന രീതിയിലാണ് മോഡി എടുക്കുന്നതെന്നും കോണ്‍ഗ്രസ് അധികാരത്തില്‍ ഇരുന്നപ്പോഴൂം കോണ്‍ഗ്രസ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിരുന്നെങ്കിലും അതിനെ തങ്ങളുടെ നേട്ടമായി ഒരിക്കലും അവകാശപ്പെട്ടിട്ടില്ലെന്നുമാണ് കോണ്‍ഗ്രസ് പറഞ്ഞത്.



from mangalam.com http://bit.ly/2Jjl5UA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages