രാഹുല്‍ ഗാന്ധിക്കെതിരെ സ്മൃതി ഇറാനി; 'അമേഠിയില്‍ ബൂത്ത് പിടിക്കാന്‍ രാഹുല്‍ ആളെ ഏര്‍പ്പാടാക്കി' - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 6, 2019

രാഹുല്‍ ഗാന്ധിക്കെതിരെ സ്മൃതി ഇറാനി; 'അമേഠിയില്‍ ബൂത്ത് പിടിക്കാന്‍ രാഹുല്‍ ആളെ ഏര്‍പ്പാടാക്കി'

അമേഠി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടത്തില്‍ രാജ്യം ഉറ്റുനോക്കുന്ന അമേഠി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും പാര്‍ട്ടി അധ്യക്ഷനുമായ രാഹുല്‍ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രിയും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ സ്മൃതി ഇറാനി രംഗത്തെത്തി. അമേഠിയില്‍ കോണ്‍ഗ്രസ് ബൂത്ത് പിടിക്കുകയാണ്. വോട്ടര്‍മാരെ കൊണ്ട് ബലമായി വോട്ട് ചെയ്യിക്കുന്നു. ബൂത്ത് പിടിക്കാന്‍ രാഹുല്‍ ഗാന്ധി ആളുകളെ ഏര്‍പ്പാടാക്കിയെന്നും സ്മൃതി ഇറാനി ആരോപിച്ചു.

ബൂത്തു പിടിത്തം സംബന്ധിച്ച് താന്‍ മുന്നറിയിപ്പ് ട്വീറ്റ് ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനും അധികാരികളും നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്തരം രാഷ്ട്രീയത്തില്‍ ഏര്‍പ്പെടുന്ന രാഹുല്‍ ഗാന്ധി ശിക്ഷിക്കപ്പെടണമോ വേണ്ടയോ എന്ന് രാജ്യത്തെ ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും സ്മൃതി ഇറാനി വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയോട് പ്രതികരിച്ചു.

ബൂത്തുപിടുത്തം നടക്കുന്നുവെന്ന് വോട്ടര്‍മാര്‍ പറയുന്നതെന്ന് അവകാശപ്പെടുന്ന ദൃശ്യവും സ്മൃതി ഇറാനി ട്വീറ്റ് ചെയ്തിട്ടുണ്ട്.



from mangalam.com http://bit.ly/2JeaWIG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages