കലാലയ ജീവിതത്തിനിടെ തേടിയെത്തിയ അര്‍ബുദത്തെ തോല്‍പ്പിച്ച സന്തോഷത്തിലാണ് കൂട്ടുകാര്‍ക്കൊപ്പം ശാന്തനു യാത്ര തിരിച്ചത്. പക്ഷെ അര്‍ബുദം പിടിവിട്ടപ്പോള്‍ മരണം മാറി നിന്നില്ല, ചങ്കുകള്‍ക്കൊപ്പമുള്ള ആ യാത്ര അവരെ മരണത്തിലും ഒന്നിപ്പിച്ചു. ഇന്നലെയാണ് തമിഴ്‌നാട് പേച്ചിപ്പാറക്കടുത്ത കോതയാറില്‍ മൂന്നു മലയാളികള്‍ മുങ്ങിമരിച്ചത്. മരിച്ച വിഷ്ണു(20), ശാന്തനു(22) എന്നിവര്‍ വെള്ളയാണി കാര്‍ഷിക കോളേജിലെ വിദ്യാര്‍ത്ഥികളും അരുണ്‍(24) കോളേജ് അക്കാദമിക് വിഭാഗത്തിലെ താല്‍ക്കാലിക ജീവനക്കാരനുമാണ്.
ബിഎസ്സി (അഗ്രി) അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ ശാന്തനു രണ്ട് വര്‍ഷം ഛത്തീസ്ഗഡിലായിരുന്നു പഠിച്ചത്. അപ്പോഴാണ് അപ്രതീക്ഷിത അതിഥി ആയി ക്യാന്‍സര്‍ തേടിയെത്തിയത്. പിന്നാലെ ചികിത്സയ്ക്കായി വെള്ളായണി കാര്‍ഷിക കോളേജിലേക്ക് സ്ഥലം മാറ്റം വാങ്ങി എത്തുകയായിരുന്നു. ആര്‍സിസിയില്‍ ആയിരുന്നു ചികിത്സ് നടത്തിവന്നത്. ഏറ്റവുമൊടുവില്‍ നടന്ന പരിശോധനയില്‍ പൂര്‍ണ രോഗമുക്തി നേടിയെന്ന സന്തോഷ വാര്‍ത്തയാണ് ശാന്തനുവിനേയും കൂട്ടുകാരെയും കോളേജിനേയും തേടിയെത്തിയത്. അതിന്റെ സന്തോഷത്തിലാണ് സദാസമയം കൂടെ ഉണ്ടായിരുന്ന അരുണും വിഷ്ണുവുമൊപ്പം മൂവരും യാത്ര തിരിച്ചത്.
[IMG]
എന്നാല്‍ സന്തോഷ യാത്രയ്ക്കിടെ മൂവരെയും ഒന്നിച്ച് മരണം കവര്‍ന്നെടുക്കുകയായിരുന്നു. പേച്ചിപ്പാറ ഡാമിനു സമീപം കോതയാറില്‍ മരണം പതിയിരിക്കുന്ന ഭാഗത്താണ് മൂന്നു പേരും കുളിക്കാനിറങ്ങിയത്. വനമേഖലയ്ക്ക് ഉള്‍പ്രദേശത്താണ് കോതയാര്‍. ഇവിടെ ഇരുചക്ര വാഹനങ്ങളും വസ്ത്രങ്ങളും കണ്ട് സംശയം തോന്നിയ നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും തിരച്ചില്‍ നടത്തിയപ്പോഴാണ് അപകട വിവരം പുറത്തറിയുന്നത്. വണ്ടിത്തടം സ്വദേശിയാണ് അരുണ്‍, പാറശാലയ്ക്ക് സമീപം പ്ലാമൂട്ടുക്കട സ്വദേശിയാണ് വിഷ്ണു.
from mangalam.com http://bit.ly/2J21oBd
via IFTTT
No comments:
Post a Comment