അമേരിക്കയില്‍ സ്‌കൂളില്‍ വെടിവെപ്പ്; ഒരു വിദ്യാര്‍ഥി കൊല്ലപ്പെട്ടു, ഏഴുപേര്‍ക്ക് പരിക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 8, 2019

അമേരിക്കയില്‍ സ്‌കൂളില്‍ വെടിവെപ്പ്; ഒരു വിദ്യാര്‍ഥി കൊല്ലപ്പെട്ടു, ഏഴുപേര്‍ക്ക് പരിക്ക്

വാഷിങ്ടൺ: അമേരിക്കയിലെ കൊളോറോഡോയിൽ സ്കൂളിൽ വെടിവെപ്പ്. പതിനെട്ടുകാരനായ വിദ്യാർഥി മരിച്ചു. ഏഴു വിദ്യാർഥികൾക്ക് പരിക്കേറ്റു. സ്കൂളിലെ തന്നെ രണ്ടുവിദ്യാർഥികളാണ് വെടിവെപ്പ് നടത്തിയത്. ഹൈലാൻഡ്സ് റാഞ്ചിലെ സ്റ്റെം സ്കൂളിൽ ചൊവ്വാഴ്ചയാണ് സംഭവം. സംഭവസ്ഥലത്തുനിന്ന്ഒരു കൈത്തോക്ക് കണ്ടെത്തിയിട്ടുണ്ട്. തോക്കുമായെത്തിയ വിദ്യാർഥികൾ രണ്ടു ക്ലാസുകളിൽ കയറി വെടിവെക്കുകയായിരുന്നു. വെടിവെച്ച വിദ്യാർഥികളെ സ്കൂൾ ജീവനക്കാരുടെ സഹായത്തോടെ പോലീസ് അറസ്റ്റ് ചെയ്തു. മരിച്ച വിദ്യാർഥിയുടെ പേര് അധികൃതർ പുറത്തുവിട്ടിട്ടില്ല. പരിക്കേറ്റ വിദ്യാർഥികളുടെ നില ഗുരുതരമാണെന്നാണ് സൂചന. അധ്യാപകർക്കോ മറ്റു ജീവനക്കാർക്കോ വെടിവെപ്പിൽ പരിക്കേറ്റിട്ടില്ല. പോലീസ് ഉടൻ എത്തിയതിനാൽ നിരവധി ജീവനുകൾ രക്ഷിക്കാൻ സാധിച്ചെന്ന് അധികൃതർ വ്യക്തമാക്കി. content highlights: student killed in shooting at school in america


from mathrubhumi.latestnews.rssfeed http://bit.ly/2Jp4EpF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages