രാജീവിനെതിരായ പരാമർശത്തിലും മോദിക്ക് ക്ലീൻ ചിറ്റ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 8, 2019

രാജീവിനെതിരായ പരാമർശത്തിലും മോദിക്ക് ക്ലീൻ ചിറ്റ്

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ 'ഒന്നാം നമ്പർ അഴിമതിക്കാരൻ' എന്നുവിളിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ചൊവ്വാഴ്ച വ്യക്തമാക്കി. ശനിയാഴ്ച ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗത്തിലാണ് മോദി രാജീവിനെ ഇങ്ങനെ വിളിച്ചത്. ഇത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് കാട്ടി കോൺഗ്രസ് നേതാക്കളായ അഭിഷേക് മനു സിംഘവി, രാജീവ് ശുക്ല, സൽമാൻ ഖുർഷിദ് എന്നിവരാണ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. ഇതോടെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ചുള്ള ഒമ്പത് പരാതികളിൽ കമ്മിഷൻ മോദിക്ക് ക്ളീൻ ചിറ്റ് നൽകി. ചൊവ്വാഴ്ചതന്നെ മറ്റുരണ്ട് പരാതികളിൽ മോദി കുറ്റക്കാരനല്ലെന്ന് കമ്മിഷൻ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞമാസം 23-ന് അഹമ്മദാബാദിൽ വോട്ടുചെയ്തശേഷം നടത്തിയ റോഡ് ഷോയുടെ പേരിലായിരുന്നു അതിലൊരു പരാതി. ഒമ്പതാംതീയതി കർണാടകത്തിലെ ചിത്രദുർഗയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശമായിരുന്നു രണ്ടാമത്തെ പരാതിക്കിടയാക്കിയത്. ബാലാകോട്ടിലെ മിന്നലാക്രമണത്തിന്റെ പേരിൽ വോട്ടുചോദിച്ചതാണ് വിവാദമായത്. Content Highlights:EC give Clean Chit to modi on comment against Rajiv Gandhi


from mathrubhumi.latestnews.rssfeed http://bit.ly/2J6YoDx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages