ബി.ജെ.പി. അക്കൗണ്ടുതുറക്കൽ അവകാശവാദമായി ശേഷിക്കും -മുഖ്യമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 8, 2019

ബി.ജെ.പി. അക്കൗണ്ടുതുറക്കൽ അവകാശവാദമായി ശേഷിക്കും -മുഖ്യമന്ത്രി

തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്നത് ബി.ജെ.പി.യുടെ അവകാശവാദം മാത്രമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. അക്കൗണ്ട് തുറക്കില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. തിരഞ്ഞെടുപ്പിൽ 2004 ആവർത്തിക്കുമെന്നതിൽ സംശയമില്ല. നേരത്തേ പറഞ്ഞകാര്യത്തിൽ ഉറച്ചുനിൽക്കുന്നു. ബി.ജെ.പി. വോട്ടുമറിച്ചുവെന്ന് പലേടത്തും ആക്ഷേപം നിലനിൽക്കുന്നുണ്ട്. കഴിഞ്ഞദിവസം സന്ദർശനത്തിനെത്തിയ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവുമായി ദേശീയരാഷ്ട്രീയം ചർച്ചചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളെ ദ്രോഹിക്കുന്നതും ഫെഡറൽ തത്ത്വങ്ങൾക്ക് നിരക്കാത്തതുമായ ഒട്ടേറെ കാര്യങ്ങളാണ് രാജ്യത്ത് നടക്കുന്നത്. പുതിയ സർക്കാർ വരുമ്പോൾ പൊതുവായ നിലപാട് സ്വീകരിക്കാനാവണം. ഇത്തരം കാര്യങ്ങൾ അദ്ദേഹവുമായി ചർച്ചചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പുഫലം ബി.ജെ.പി.യെ അധികാരത്തിൽനിന്ന് താഴെയിറക്കും. ഫലപ്രഖ്യാപനത്തിനുശേഷമുള്ള പുതിയ സാഹചര്യത്തിൽ കേരളവികസനത്തിൽ താത്പര്യമുള്ള എല്ലാവരെയും ഒന്നിച്ച് അണിനിർത്തി സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ നേതൃത്വം നൽകും. പാലാരിവട്ടം മേൽപ്പാലം തകർന്ന സംഭവത്തിൽ അന്വേഷണത്തിന് നടപടി സ്വീകരിച്ചു. ഉദ്യോഗസ്ഥരുടെ ഭാഗത്തുമാത്രമാണോ വീഴ്ചയെന്നും അന്വേഷിക്കും. സർക്കാർ ജീവനക്കാരുടെ ഇൻഷുറൻസ് നടത്തിപ്പ് റിലയൻസിന് കൈമാറിയത് ടെൻഡറിൽ കുറഞ്ഞ തുക ക്വാട്ട് ചെയ്തതിനാലാണ്. മാനദണ്ഡമനുസരിച്ചാണ് തീരുമാനം. മസാലബോണ്ട് സംബന്ധിച്ച വിശദാംശങ്ങൾ നിയമസഭാംഗങ്ങളെ അറിയിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് കത്ത് നൽകിയിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന്, കത്തെല്ലാം വേണ്ട കാര്യങ്ങൾക്കല്ലേ എഴുതേണ്ടതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തീവ്രവാദത്തിനെതിരേ ശക്തമായ നടപടിയെടുത്തുപോകണമെന്നാണ് സർക്കാർ നിലപാടെന്നും അദ്ദേഹം പറഞ്ഞു. Content Highlights:bjp-kerala-cm pinarayi vijayan


from mathrubhumi.latestnews.rssfeed http://bit.ly/2HbBUPT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages