നഗരമധ്യത്തില്‍ പാതിരാത്രി സ്ത്രീയ്ക്ക് നേരെ അക്രമം; സൈറൻ മുഴക്കി രക്ഷിച്ച് ആംബുലൻസ് ജീവനക്കാർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 8, 2019

നഗരമധ്യത്തില്‍ പാതിരാത്രി സ്ത്രീയ്ക്ക് നേരെ അക്രമം; സൈറൻ മുഴക്കി രക്ഷിച്ച് ആംബുലൻസ് ജീവനക്കാർ

തൃശ്ശൂർ:രാത്രി പാതയോരത്ത് മറുനാട്ടുകാരിയെ ആക്രമിച്ചയാളെ പിടികൂടാൻ സഹായിച്ചത് ആംബുലൻസ് ഡ്രൈവറുടെയും സഹപ്രവർത്തകന്റെയും ധീരതയും മനസ്സാന്നിധ്യവും. ഡ്രൈവർ കോട്ടയം സ്വദേശി ജോണിക്കുട്ടിയും സഹായി ഷിതിനുമാണ് അക്രമിയെ നേരിട്ടത്. ഷിതിന് കുത്തേറ്റിട്ടുപോലും ജോണിക്കുട്ടി പിൻവാങ്ങിയില്ല. ആംബുലൻസിന്റെ സൈറൺ മുഴക്കിയും ഹോണടിച്ചും ആളെക്കൂട്ടി അക്രമിയെ കെട്ടിയിട്ട് പോലീസിലേൽപ്പിച്ചാണ് അദ്ദേഹം മടങ്ങിയത്. ചൊവ്വാഴ്ച പുലർച്ചെ ഒന്നിന് എം.ജി. റോഡിലെ സിനിമാ തിയേറ്ററിനടുത്തുള്ള ആക്രിക്കടയ്ക്ക് മുമ്പിലാണ് സംഭവം. തമിഴ്നാട്ടുകാരിയായ യുവതിയെയാണ് ആക്രമിക്കാൻ ശ്രമിച്ചത്. കൂടെയുണ്ടായിരുന്ന ഭർത്താവിനെ തള്ളി താഴെയിട്ടായിരുന്നു അക്രമം. അപ്പോഴാണ് ജോണിക്കുട്ടി മുതുവറയിലെ ആക്ട്സ് ആംബുലൻസുമായി അതുവഴി പോയത്. സംഭവം കണ്ട് ആംബുലൻസിൽനിന്ന് ഇറങ്ങിയ കുന്നംകുളം സ്വദേശിയായ ഹെൽപ്പർ ഷിതിൻ തടയാൻ ശ്രമിച്ചെങ്കിലും അക്രമി അവിടെക്കിടന്ന മാർബിൾ കഷണംകൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. വാരിയെല്ലിന്റെ ഭാഗത്ത് മുറിവേറ്റ ഷിതിനെ ആശുപത്രിയിലാക്കി. അഞ്ച് തുന്നലുണ്ട്. പ്രതി ജോമോൻ വർഗീസ് ഷിതിനെ ആശുപത്രിയിലെത്തിക്കാൻ ഏർപ്പാട് ചെയ്ത ജോണിക്കുട്ടി ആംബുലൻസിെന്റ ൈസറണും ഹോണും മുഴക്കി. ആംബുലൻസിൽനിന്ന് ഇറങ്ങി അക്രമിയെ നേരിടാൻ ശ്രമിച്ചപ്പോൾ വീണ്ടും മാർബിൾ കഷണവുമായി അയാളെത്തി. സമീപത്ത് കിടന്ന വടി ഉപയോഗിച്ച് ജോണിക്കുട്ടി ഇത് തട്ടിത്തെറിപ്പിച്ചു. പ്രദേശത്തുണ്ടായിരുന്നവരും റോന്ത് ചുറ്റുകയായിരുന്ന പോലീസും ആംബുലൻസിന്റെ ശബ്ദം കേട്ട് സ്ഥലത്തെത്തി. ഓടിരക്ഷപ്പെടാൻ ശ്രമിച്ച അക്രമിയെ നാട്ടുകാരും ജോണിക്കുട്ടിയും േചർന്ന് പിടികൂടി. ആംബുലൻസിലുണ്ടായിരുന്ന കയറുകൊണ്ട് കെട്ടി പോലീസിന് കൈമാറി. കോതമംഗലം ഭൂതത്താൻകെട്ട് സ്വദേശി അരീക്കാട്ടിൽ ജോമോൻ വർഗ്ഗീസ് (41) ആണ് അറസ്റ്റിലായത്. ഈസ്റ്റ് എസ്.ഐ. രഞ്ജിത്ത്, പോലീസുകാരായ സാം മാർട്ടിൻ, ഷാരോൺ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. Content Highlights:thrissur town, woman from tamil nadu attacked,ambulance driver and friend came for rescue


from mathrubhumi.latestnews.rssfeed http://bit.ly/2J5nqTD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages