പാലപ്പിള്ളി:തോട്ടങ്ങളിൽ വീണ്ടും പശുക്കൾക്കുനേരെ ആസിഡ് ആക്രമണം. പിള്ളത്തോട് പാലത്തിനുസമീപം തിങ്കളാഴ്ചയാണ് പൊള്ളലേറ്റ പശുവിനെ കണ്ടത്. ആസിഡ് വീണ് ദേഹത്തെ തൊലി പൊള്ളിയടർന്ന നിലയിലാണ്. മേഖലയിൽ പൊള്ളലേറ്റ പശുക്കൾ ഇനിയുമുണ്ടാകുമെന്നാണ് നാട്ടുകാർ പറയുന്നത്. പാലപ്പിള്ളി, പിള്ളത്തോട്, മൈസൂർ, കുണ്ടായി, പുതുക്കാട് തോട്ടങ്ങളിൽ രാപകലില്ലാതെ നൂറുകണക്കിന് പശുക്കളാണ് മേഞ്ഞുനടക്കുന്നത്. 'തോട്ടപ്പശു'ക്കൾ എന്നറിയപ്പെടുന്ന കന്നുകാലികൾ കൃഷിയിടങ്ങളിൽ ഇറങ്ങുന്നതും കൃഷി നശിപ്പിക്കുന്നതും പതിവാണ്. തോട്ടങ്ങളിലിറങ്ങുന്ന പശുക്കളെ ഓടിക്കുന്നതിന് നാട്ടുകാരിൽ ചിലർ അറിഞ്ഞുകൊണ്ടുതന്നെയാണ് ആസിഡ് പ്രയോഗം നടത്തുന്നത്. റബ്ബർകൃഷിയും സംസ്കരണവും വ്യാപകമായി നടക്കുന്ന പ്രദേശത്ത് ആസിഡ് സൂക്ഷിക്കുന്നവരും ഏറെയാണ്. Content Highlights:acid attack on cow animals, palappilly thrissur, illegal acid sale
from mathrubhumi.latestnews.rssfeed http://bit.ly/2JvrsUV
via
IFTTT
No comments:
Post a Comment