ചെന്നൈ:സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി ഗാന്ധി ഘാതകനായ നാഥൂറാം ഗോഡസെയാണെന്ന് മക്കൾ നീതിമയ്യം നേതാവ് കമൽ ഹാസൻ. അറവകുറിച്ചി നിയമസഭാ മണ്ഡലത്തിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി ഒരു ഹിന്ദുവായിരുന്നുവെന്നും അയാളുടെ പേര് നാഥൂറാം ഗോഡ്സെയെന്നാണെന്നും കമൽഹാസൻ പറഞ്ഞു. മുസ്ലീങ്ങൾ നിരവധി ഉള്ള സ്ഥലമായതുകൊണ്ടല്ല താനിതു പറയുന്നതെന്നും കമൽ ഹാസൻ വിശദീകരിച്ചു. മക്കൾ നീതിമയ്യം സ്ഥാനാർഥി എസ് മോഹൻ രാജിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു അദ്ദേഹം. ഭരണ കക്ഷിയായ എഐഎഡിഎംകെയ്ക്കും പ്രതിപക്ഷ കക്ഷിയായ ഡിഎംകെയ്ക്കും എതിരായ രാഷ്ട്രീയ വിപ്ലവത്തിന്റെ വക്കിലാണ് തമിഴ്നാടെന്നും കമൽ ഹാസൻ പറഞ്ഞു. അവർ ജനങ്ങളുടെ കഷ്ടപ്പാടുകൾ കുറയ്ക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. രണ്ട് ദ്രാവിഡ പാർട്ടികളും തെറ്റുകൾ തിരുത്താനോ അതിൽനിന്ന് പഠിക്കാനോ തയ്യാറായിട്ടില്ലെന്നും കമൽ കുറ്റപ്പെടുത്തി. നല്ലൊരു ഇന്ത്യക്കാരൻ തുല്യതയാണ് ആഗ്രഹിക്കുന്നത്. ദേശീയ പതാകയിൽ മൂന്ന് നിറങ്ങളും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഞാനൊരു നല്ല ഇന്ത്യക്കാരനാണ്. അഭിമാനത്തോടെ അതെവിടെയും വിളിച്ചുപറയാൻ മടിയില്ല- കമൽ ഹാസൻ പറഞ്ഞു. മെയ് 19 നാണ് അരവകുറിച്ചി ഉൾപ്പെടെയുള്ള നാല് നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുക. ഡിഎംകെ- എഐഎഡിഎംകെ എന്നീ പാർട്ടികൾക്ക് നിർണായകമായ ഉപതിരഞ്ഞെടുപ്പാണിത്. Content Highlights:The first terrorist post Indias independence is a Hindu. -say Kamal Hasasn
from mathrubhumi.latestnews.rssfeed http://bit.ly/2YkDkgk
via
IFTTT
No comments:
Post a Comment