ന്യൂഡൽഹി:1987-88 കാലഘട്ടത്തിൽ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ചിട്ടുണ്ടെന്നും ഇമെയിൽ ചെയ്തിട്ടുമുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദത്തിനെതിരെ വിമർശകർ.റഡാറിന്റെ കണ്ണുവെട്ടിക്കാൻ മേഘങ്ങൾ സഹായിക്കുമെന്ന പരാമർശം നടത്തിയ അഭിമുഖത്തിൽ തന്നെയാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങളും പറയുന്നത്. എങ്ങനെയാണ് ഒരു ഗാഡ്ജറ്റ് ഫ്രീക്ക് ആയതെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മോദി. ഗുജറാത്തിന്റെ മുഖ്യമന്ത്രിയാകുന്നതിനു വളരെ മുമ്പേ തന്നെ സാങ്കേതികവിദ്യയോട് തനിക്ക് താത്പര്യമുണ്ടായിരുന്നു. 1990കളിൽ താൻ സ്റ്റൈലസ് പേനകൾ(ടച്ച് സ്ക്രീൻ ഉപകരണങ്ങളിൽ എഴുതാൻ ഉപയോഗിക്കുന്ന പേന) ഉപയോഗിച്ചിരുന്നെന്നും മോദി അഭിമുഖത്തിൽ അവകാശപ്പെടുന്നുണ്ട്. 1987-88 കാലത്ത് താൻ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് എൽ കെ അദ്വാനിയുടെ ചിത്രം പകർത്തുകയും അത് ഇമെയിൽ മുഖാന്തരം ഡൽഹിയിലേക്ക് അയച്ചു നൽകിയെന്നുമാണ് മോദി പറയുന്നത്. എന്നാൽ 1987 ലാണ് ആദ്യത്തെ ഡിജിറ്റൽ ക്യാമറ നിക്കോൺ പുറത്തിറക്കിയതെന്നും അന്ന് അതിന് വൻവിലയായിരുന്നുമെന്നുമാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്.ദാരിദ്ര്യത്തിൽ ജീവിച്ചുവെന്ന് അവകാശപ്പെടുന്ന മോദി എങ്ങനെ വിലയേറിയ ഡിജിറ്റൽ ക്യാമറ സ്വന്തമാക്കിയെന്നും വിമർശകർ ആരായുന്നു.കൂടാതെ,വി എസ് എൻ എൽ ഇന്റർനെറ്റ് സേവനം പൊതുജനങ്ങൾക്ക് ലഭ്യമാക്കി 1995ൽ ആണെന്നും വിമർശകർ ചൂണ്ടിക്കാണിക്കുന്നു. അഭിമുഖത്തിൽ മോദി പറയുന്നത് ഇങ്ങനെ: ഒരുപക്ഷെ, രാജ്യത്ത്..മറ്റാരെങ്കിലും ഉണ്ടോയെന്ന് എനിക്കറിഞ്ഞുകൂടാ. ഞാൻ ആദ്യമായി ഡിജിറ്റൽ ക്യാമറ ഉപയോഗിച്ചു,1987-88 കാലത്ത്. അന്ന് വളരെ കുറച്ച് ആളുകൾക്ക് മാത്രമാണ് ഇമെയിലുണ്ടായിരുന്നത്. വിരംഗാം തെഹ്സിലിൽ അദ്വാനിജിയുടെ യോഗമുണ്ടായിരുന്നു. ഞാൻ അദ്ദേഹത്തിന്റെ ചിത്രം ഡിജിറ്റൽ ക്യാമറയിൽ പകർത്തി. എന്നിട്ട് ഡൽഹിയിലേക്ക് അയച്ചു. പിറ്റേദിവസം കളർ ഫോട്ടോ അടിച്ചുവന്നു. അദ്വാനിജിക്ക് വളരെ സർപ്രൈസ് ആയി- ഇങ്ങനെ പോകുന്നു മോദിയുടെ വാക്കുകൾ. അഭിമുഖത്തിന്റെ ഭാഗം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധിപേരാണ് പരിഹാസവുമായി എത്തിയിരിക്കുന്നത്. 1988 ൽ നരേന്ദ്ര മോദിയുടെ ഇമെയിൽ വിലാസം എന്തായിരുന്നെന്ന് ആർക്കെങ്കിലും ഊഹമുണ്ടോ എന്ന ചോദ്യവുമായി കോൺഗ്രസ് നേതാവ് ദിവ്യ സ്പന്ദന അഭിമുഖത്തിന്റെ ഭാഗം ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. Any guesses as to what @narendramodi email id was in 1988? dud@lol.com is my guess https://t.co/iVnSHtGsIn — Divya Spandana/Ramya (@divyaspandana) May 12, 2019 ചോദ്യവും ഉത്തരവും നേരത്തെ എഴുതിനൽകിയ സ്ക്രിപ്റ്റഡ് അഭിമുഖമായിരുന്നു മോദിയുമായി ന്യൂസ് നേഷൻ നടത്തിയതെന്ന ആരോപണവും ദിവ്യ സ്പന്ദന ഉയർത്തിയിട്ടുണ്ട്. ഇതിനെ സാധൂകരിക്കാൻ ഒരു വീഡിയോയും അവർ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. So the @narendramodi interview with @NewsNationTV was *badly* scripted just like his other interviews,but here's proof!Pause the video at 3 seconds & take a good look, it has the question & *ahem* the answers too!Now you know why no press conference or debate with @RahulGandhi pic.twitter.com/6zgQsQTt2F — Divya Spandana/Ramya (@divyaspandana) May 12, 2019 content highlights:critics slams modis claim of using digital camera in 1987-88
from mathrubhumi.latestnews.rssfeed http://bit.ly/2Hf0oro
via
IFTTT
No comments:
Post a Comment