തിരുവനന്തപുരം വിമാനത്താവളത്തില്‍ വൻ സ്വർണ വേട്ട; പിടികൂടിയത് 25 കിലോ സ്വര്‍ണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 13, 2019

തിരുവനന്തപുരം വിമാനത്താവളത്തില്‍ വൻ സ്വർണ വേട്ട; പിടികൂടിയത് 25 കിലോ സ്വര്‍ണം

തിരുവനന്തപുരം; തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. എട്ട് കോടിയോളം വില വരുന്ന 25 കിലോഗ്രാം സ്വർണമാണ് പിടികൂടിയത്.തിരുമല സ്വദേശി സുനിൽ എന്നയാളിൽനിന്നാണ് സ്വർണം പിടിച്ചെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇയാൾക്കൊപ്പം യാത്ര ചെയ്ത മറ്റൊരാളെക്കൂടി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.ഒമാനിൽ നിന്ന് രാവിലെ ഏഴ് മണിയോടെയാണ് ഇവർ വിമാനത്താവളത്തിൽ എത്തിയത്. ബിസ്ക്കറ്റ് രൂപത്തിൽ ബാഗിനുള്ളിൽ സൂക്ഷിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. വിമാത്താവളത്തിലെ ജീവനക്കാരുടെ സഹായം ഇരുവർക്കും ലഭിച്ചിട്ടുണ്ടെന്നും സംശയിക്കുന്നുണ്ട്. നേരത്തെ ഇത്തരത്തിൽ ജീവനക്കാർക്ക് പങ്കുള്ള പല സംഭവങ്ങളും തിരുവനന്തപുരം വിമാനത്താവളത്തിൽ നടന്നിരുന്നു. ജീവനക്കാർ തന്നെ സ്വർണക്കടത്തിന് പിടിയിലാവുകയും ചെയ്തിരുന്നു. കഴിഞ്ഞആറുമാസത്തിനിടെ നൂറുകിലോയോളം സ്വർണം ജീവനക്കാർ തന്നെ കടത്തിയിരുന്നതായി റിപ്പോർട്ടുകളുണ്ട്. ദുബായിൽ നിന്നുള്ള സ്വർണക്കടത്തിന്റെ പ്രധാന കേന്ദ്രമായി തിരുവനന്തപുരം വിമാനത്താവളം മാറിയിരിക്കുകയാണ്. Content Highlight: 25 kg gold seized worth 8 crore in trivandrum airport


from mathrubhumi.latestnews.rssfeed http://bit.ly/2Q03vGh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages