അഭിനന്ദന്‍ വര്‍ത്തമാന്റെ സേവനം ഇനി രാജസ്ഥാനിലെ വ്യോമതാവളത്തില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 13, 2019

അഭിനന്ദന്‍ വര്‍ത്തമാന്റെ സേവനം ഇനി രാജസ്ഥാനിലെ വ്യോമതാവളത്തില്‍

ജയ്പുർ: പാക് പിടിയിൽ നിന്ന് മോചിതനായവ്യോമസേനാ വിങ് കമാൻഡർ അഭിനന്ദൻ വർത്തമാന്റെ സേവനം ഇനി രാജസ്ഥാനിലെ സുരത്ഗഢ് വ്യോമതാവളത്തിൽ. ശനിയാഴ്ച വർത്തമാൻ ജോലിയിൽ പ്രവേശിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. അതേസമയം ഇന്ത്യൻ വ്യോമസേന അഭിനന്ദന്റെ പോസ്റ്റിങ്ങിനെ കുറിച്ച് സ്ഥിരീകരണം നൽകിയിട്ടില്ല. എല്ലാ പ്രതിരോധ നിയമനങ്ങളും രഹസ്യസ്വഭാവമുള്ളതാണെന്നും സ്ഥിരീകരിക്കാൻ സാധിക്കുന്ന ഒരു വിവരം അഭിനന്ദൻ രാജസ്ഥാനിൽ നിയമിതനായെന്നുമാണ്. മറ്റു വിവരങ്ങളൊന്നും വെളിപ്പെടുത്താനാകില്ലെന്നും ഉന്നതവൃത്തങ്ങൾ വ്യക്തമാക്കി. ഫെബ്രുവരി പതിനാലിലെ പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനുമുണ്ടായ ഏറ്റുമുട്ടലിനിടെയാണ് അഭിനന്ദൻ പാക് സൈന്യത്തിന്റെ പിടിയിലായത്. ഫെബ്രുവരി 27നായിരുന്നു ഇത്. അഭിനന്ദൻ പറത്തിയ മിഗ് 21 വിമാനം പാകിസ്താൻ വെടിവെച്ചിടുകയായിരുന്നു. തുടർന്ന് അറുപതു മണിക്കൂർ പാകിസ്താന്റെ കസ്റ്റഡിയിൽ കഴിഞ്ഞ അഭിനന്ദനെ മാർച്ച് ഒന്നിന് വിട്ടയക്കുകയായിരുന്നു. ഇതാദ്യമായല്ല വർത്തമാൻ രാജസ്ഥാനിൽ നിയമിതനാകുന്നത്. മുമ്പ് ബിക്കാനീറിലെ എയർ ബേസിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു. content highlights:Abhinandan varthaman posted to airforce base in rajastan


from mathrubhumi.latestnews.rssfeed http://bit.ly/2Q3Y5dA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages