രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഭാര്യയെ ഉപേക്ഷിച്ച ആളാണ് മോദിയെന്ന് മായാവതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 13, 2019

രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഭാര്യയെ ഉപേക്ഷിച്ച ആളാണ് മോദിയെന്ന് മായാവതി

ലഖ്നൗ: രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഭാര്യയെ ഉപേക്ഷിച്ച ആളാണ് നരേന്ദ്ര മോദിയെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. ബിജെപി നേതാക്കളുടെ ഭാര്യമാർക്ക് മോദിയെ ഭയമാണെന്നും തങ്ങളെ ഭർത്താക്കന്മാരിൽ നിന്ന് മോദി വേർപ്പെടുത്തിയേക്കുമെന്ന് അവർ ഭയക്കുന്നതായും മായാവതി ആരോപിക്കുന്നു. രാജസ്ഥാനിലെ ആൾവാർ കൂട്ടബലാത്സംഗത്തിൽ മോദിയെ കുറ്റപ്പെടുത്തിക്കൊണ്ട് സംസാരിക്കവേയാണ് മായാവതി പുതിയ പോർമുഖം തുറന്നത്. വിഷയത്തിൽ മോദി നീചമായ രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് മായാവതി ആരോപിച്ചു. ഭാര്യയെ ഉപേക്ഷിച്ച മോദി ഒരിക്കലും സ്ത്രീകളെ ബഹുമാനിച്ചിട്ടില്ല. മായാവതി ആരോപിച്ചു. ആൾവാർ കൂട്ടബലാത്സംഗക്കേസിൽ മോദി നിശബ്ദത പാലിക്കുകയാണ്. സ്വന്തം പാർട്ടിക്ക് നേട്ടമുണ്ടാക്കുന്നതിന് വേണ്ടിയാണ് മോദി നിശബ്ദത പാലിക്കുന്നതെന്നും ഇത് ലജ്ജാകരമാണെന്നും മായാവതി പറഞ്ഞു. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഭാര്യയെ ഉപേക്ഷിച്ച മോദിക്കെങ്ങനെയാണ് മറ്റുള്ളവരുടെ സഹോദരിമാരെ ബഹുമാനിക്കാൻ സാധിക്കുക- മായാവതി ചോദിച്ചു. വിഷയത്തിൽ മായാവതിക്കെതിരെ ബിജെപി നേതാവ് സംബീത് പത്ര രംഗത്ത് വന്നു. മോദിക്കെതിരായി ഉപയോഗിച്ച വാക്കുകൾ അത്യന്തം വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതെന്തുതരം മാനസികാവസ്ഥയാണ്? മോദിയോട് ഇത്രയ്ക്ക് വൈരാഗ്യമെന്തിനാണ്. അദ്ദേഹം തന്റെ രാജ്യത്തെ സ്വന്തം കുടുംബമായി കാണുന്നതുകൊണ്ടാണോ ഇങ്ങനെ. മായവതി ജി നിങ്ങൾക്ക് നിങ്ങളുടെ സഹോദരൻ വലിയ ആളായിരിക്കാം., പക്ഷെ മോദിക്ക് രാജ്യമാണ് വലുത്- സംബീത് പത്ര ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയെ അപമാനിച്ച മായാവതിക്ക് രാഷ്ട്രീയത്തിൽ തുടരാൻ അവകാശമില്ലെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റിലി ട്വീറ്റ് ചെയ്തു Content Highlights:Modi has left his own wife for political gains- Mayawati


from mathrubhumi.latestnews.rssfeed http://bit.ly/2vSqY2P
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages