കൊൽക്കത്ത: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അമിത് ഷായുടെ ഹെലികോപ്റ്റർ ഇറക്കുന്നതിന് ബംഗാൾ സർക്കാരിന്റെ വിലക്ക്. ജാദവ്പുരിൽ നടത്താൻ നിശ്ചയിച്ചിരുന്ന റോഡ് ഷോയ്ക്കും സർക്കാർ അനുമതി നിഷേധിച്ചതായി ബിജെപി അറിയിച്ചു. ബംഗാളിൽ അമിത് ഷായുടെ മൂന്ന് റോഡ് ഷോയാണ് ബിജെപി നിശ്ചയിച്ചിരുന്നത്. ജയ്നഗർ, ജാദവ്പൂർ, ബരാസത് തുടങ്ങിയ മണ്ഡലങ്ങളിലാണ് റോഡ് ഷോ നിശ്ചയിച്ചിരുന്നത്. ഇതിൽ ജാദവ്പുരിലെ റോഡ് ഷോയ്ക്കാണ് അനുമതി നിഷേധിച്ചിട്ടുള്ളത്. ഇതാദ്യമായല്ല അമിത് ഷായ്ക്ക് സർക്കാരിൽ നിന്ന് നിഷോധാത്മക പ്രതികരണം നേരിടേണ്ടിവരുന്നത്. കഴിഞ്ഞ ജനുവരിയിൽ മാൾഡയിൽ പാർട്ടി റാലിയിൽ പങ്കെടുക്കാനെത്തിയ അമിത് ഷായുടെ ഹെലികോപ്റ്ററിന് ലാൻഡിങ് അനുമതി ബംഗാൾ സർക്കാർ നിഷേധിച്ചിരുന്നു. ഇത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു. ഇതിന് ശേഷം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഹെലികോപ്റ്റർ ഇറക്കാനുള്ള അനുമതി മമതാ സർക്കാർ നിഷേധിച്ചിട്ടുണ്ട്. Content Highlights:Amit Shah was denied permission to hold rally in Jadavpur, Mamata Banarjee, 2019 Loksabha Election
from mathrubhumi.latestnews.rssfeed http://bit.ly/2JBQ7a4
via
IFTTT
No comments:
Post a Comment