യു.പിയിലും മഹാരാഷ്ട്രയിലും ബിജെപിക്ക് സീറ്റുകള്‍ കുറയും- കേന്ദ്രമന്ത്രി രാംദാസ് അതാവ്‌ലെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 14, 2019

യു.പിയിലും മഹാരാഷ്ട്രയിലും ബിജെപിക്ക് സീറ്റുകള്‍ കുറയും- കേന്ദ്രമന്ത്രി രാംദാസ് അതാവ്‌ലെ

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലും മഹാരാഷ്ട്രയിലും 2014ലേതിനേക്കാൾ സീറ്റുകൾ കുറയുമെങ്കിലും പ്രതിപക്ഷത്തെ അപേക്ഷിച്ച് ബിജെപി സഖ്യം കൂടുതൽ സീറ്റുകൾ നേടുമെന്ന് കേന്ദ്രമന്ത്രി രാം ദാസ് അതാവ്ലെ. എസ്.പി- ബിഎസ്പി സഖ്യത്തെ തുടർന്ന് ഉത്തർപ്രദേശിൽ കഴിഞ്ഞതവണ നേടിയതിൽ നിന്ന് 10 മുതൽ 15 സീറ്റുകൾ നഷ്ടപ്പെട്ടേക്കാമെന്നും അതാവ്ലെ പറഞ്ഞു. മഹാരാഷ്ട്രയിലും നിലവിലുള്ള സീറ്റുകളിൽ അഞ്ചോ ആറോ സീറ്റുകൾ ബിജെപിക്ക് നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും അതാവ്ലെ പറയുന്നു. എന്നാൽ ഈ രണ്ട് സംസ്ഥാനങ്ങളിൽ നിന്നുമുണ്ടാകുന്ന നഷ്ടം ബംഗാൾ ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ നിന്ന് ബിജെപി നികത്തുമെന്നും മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2014 ലെ തിരഞ്ഞെടുപ്പിൽ ഉത്തർ പ്രദേശിൽ നിന്ന് 80 ൽ 73 സീറ്റും മഹാരാഷ്ട്രയിലെ 48 ൽ 42 സീറ്റും ബിജെപി നേടിയിരുന്നു. ഇത്തവണ ഭരണ വിരുദ്ധ വികാരവും പ്രതിപക്ഷ സഖ്യവും തിരിച്ചടിയുണ്ടാക്കുമെന്ന് തന്നെയാണ് ബിജെപിയുടെയും കണക്കുകൂട്ടൽ. അതിനാലാണ് ബംഗാൾ, ഒഡീഷ സംസ്ഥാനങ്ങളെ ബിജെപി വളരെ നേരത്തെ ലക്ഷ്യമിട്ടത്. ബംഗാളിൽ 42 സീറ്റും ഒഡീഷയിൽ 21 സീറ്റുമാണ് ഉള്ളത്. ഇതിൽ നല്ലൊരു ശതമാനം നേടിയെടുക്കാനാണ് ബിജെപിയുടെ ശ്രമം കേന്ദ്രത്തിൽ എൻഡിഎ സഖ്യം അധികാരത്തിൽ എത്തുമെങ്കിലും ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടാകില്ലെന്നും ഭരിക്കാൻ സഖ്യകക്ഷികളുടെ സഹകരണം ആവശ്യമാണെന്നും ബിജെപി നേതാക്കളും പറഞ്ഞുതുടങ്ങിയിരുന്നു. Content Highlights:BJP will win say Ramdas Athawale


from mathrubhumi.latestnews.rssfeed http://bit.ly/2WIoBLM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages