തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വാഹനങ്ങളുടെ കൂട്ടിയിടി; സണ്ണി ഡിയോള്‍ രക്ഷപ്പെട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 14, 2019

തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വാഹനങ്ങളുടെ കൂട്ടിയിടി; സണ്ണി ഡിയോള്‍ രക്ഷപ്പെട്ടു

പഞ്ചാബിലെ ഗുരുദാസ്പുർ ലോക്സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയായ ബോളിവുഡ് താരം സണ്ണി ഡിയോൾ വാഹനാപകടത്തിൽ നിന്ന് പരിക്കില്ലാതെ രക്ഷപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സണ്ണിയുടെ വാഹനവ്യൂഹം ഒരു കൂട്ടയിടിയിൽ പെടുകയായിരുന്നു. ഫത്തേഗഡ് ചുരിയാനിലേയ്ക്ക് പോവുകയായിരുന്ന വാഹനവ്യൂഹം സൊഹൽ ഗ്രാമത്തിൽ എത്തിയപ്പോഴായിരുന്നു അപകടം. സൊഹലിലെ ഗുരുദ്വാരയ്ക്ക് സമീപമെത്തിയപ്പോൾ ഓടിക്കൊണ്ടിരിക്കെ ടയർ പൊട്ടി സണ്ണി സഞ്ചരിച്ച എസ്.യു.വി നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. നാല് വാഹനങ്ങളാണ് ഇടിച്ചത്. ഇതിൽ ഒന്ന് സണ്ണിയുടെ വാഹനവ്യൂഹത്തിൽ പെടാത്ത ഗ്രാമവാസിയുടേതാണ്. എന്നാൽ, വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചെങ്കിലും അപകടത്തിൽ സണ്ണി ഉൾപ്പടെ ആർക്കും പരിക്കേറ്റിട്ടില്ല. ഗുരുദാസ്പുരിൽ സണ്ണി ഡിയോളും സിറ്റിങ് എം.പി. കോൺഗ്രസിന്റെ സുനിൽ ഝക്കറും തമ്മിലാണ് ഇവിടെ മത്സരം. 2014 ലെ തിരഞ്ഞെടുപ്പിൽ ബോളിവുഡ് താരം വിനോദ് ഖന്നയായിരുന്നു ബി.ജെ.പി. ടിക്കറ്റിൽ ഇവിടെ നിന്ന് ജയിച്ചത്. എന്നാൽ, വിനോദ് ഖന്നയുടെ മരണത്തെ തുടർന്ന് 2017ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സുനിൽ ഝക്കർ വൻ ഭൂരിപക്ഷത്തിന് മണ്ഡലം തിരിച്ചുപിടിക്കുകയായിരുന്നു. മുൻ കേന്ദ്രമന്ത്രിയും മുൻ ലോക്സഭാ സ്പീക്കറുമായ ബൽറാം ഝക്കറിന്റെ മകനാണ് സുനിൽ ഝക്കർ. Content Highlights:Gurdaspur BJP Candidate Sunny Deol s motor Cavalcade Met With An Accident During Election Campaign


from mathrubhumi.latestnews.rssfeed http://bit.ly/2YrZLQO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages