'ജനങ്ങളുടെ സ്വപ്‌നം പൊലിഞ്ഞതില്‍ സഹതാപം മാത്രം' പരാജയത്തെ പറ്റി ഇന്നസെന്റ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 25, 2019

'ജനങ്ങളുടെ സ്വപ്‌നം പൊലിഞ്ഞതില്‍ സഹതാപം മാത്രം' പരാജയത്തെ പറ്റി ഇന്നസെന്റ്

ചാലക്കുടി: ജനങ്ങളുടെ സ്വപ്‌നം പൊലിഞ്ഞതില്‍ സഹതാപം മാത്രമേയുള്ളൂവെന്ന് ചാലക്കുടി മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഇന്നസെന്റ്. നരേന്ദ്രമോഡിക്ക് എതിരായ തരംഗമാണ് കേരളത്തിലുടനീളം പ്രതിഫലിച്ചതെന്നും ഇന്നസെന്റ് പറഞ്ഞു. അതോടൊപ്പം ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസ്സിനു ലഭിച്ചതുകൊണ്ടാണ് എല്‍.ഡി.എഫ് പരാജയപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചാലക്കുടിയില്‍ 1,32,274 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷത്തിനാണ് ബെന്നി ബെഹനാന്‍ വിജയിച്ചത്. 473444 വോട്ടുകള്‍ ബെന്നി ബെഹനാന്‍ നേടിയപ്പോള്‍ ഇന്നസെന്റിന് 341170 വോട്ടുകളാണ് ലഭിച്ചത്.

കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന പ്രതീക്ഷയിലാണ് മലയാളികള്‍ കോണ്‍ഗ്രസ്സിനു വോട്ടു രേഖപ്പെടുത്തിയതെന്നും ജനങ്ങളുടെ ആ സ്വപ്‌നം പൊലിഞ്ഞതില്‍ സഹതാപം മാത്രമേയുള്ളൂവെന്നും ഇന്നസെന്റ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്തിയ വേളയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014ല്‍ കോണ്‍ഗ്രസ്സിലെ പി.സി ചാക്കൊയെ പരാജയപ്പെടുത്തിയാണ് ഇന്നസെന്റ് അധികാരത്തിലെത്തുന്നത്.



from mangalam.com http://bit.ly/2wnfkx6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages