ന്യുഡല്‍ഹി: കേന്ദ്രത്തില്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുന്നതില്‍ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം പരിഭ്രാന്തിയിലാണെന്ന് റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ ഏജന്‍സിയെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആശങ്കയിലായ ദാവൂദ് പാകിസ്താന്‍ ചാര സംഘടനയായ ഐ.എസ്.ഐയിലെ ചില ഉന്നത ഉദ്യോഗസ്ഥരുമായിതന്റെ ഭയാശങ്ക അറിയിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ വിവിധ കുറ്റകൃത്യങ്ങളില്‍ പ്രതിയായ ദാവൂദ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി പാകിസ്താനില്‍ ഒളിവില്‍ കഴിയുകയാണ്.
ഐ.എസ്.ഐയ്ക്കു പുറമേ പാകിസ്താന്‍ സൈനിക ഉദ്യോഗസ്ഥരായും ദാവൂദ് ചര്‍ച്ച നടത്തി. യു.എസും ഇസ്രയേലുമായുള്ള മോഡിയുടെ ബന്ധവും ദാവൂദിനെ ഭയപ്പെടുത്തുന്നു. ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളുടെ കണ്ണില്‍ പെടാതെ തന്നെ സുരക്ഷിതനാക്കണമെന്ന് ദാവൂദ് പാകിസ്താന്‍ സേനയോട് ആവശ്യപ്പെട്ടതായും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
from mangalam.com http://bit.ly/2Qkj3EU
via IFTTT
No comments:
Post a Comment