രാജി വെക്കാമെന്ന് രാഹുല്‍; പ്രതിസന്ധി ഘട്ടത്തില്‍ രാഹുല്‍ തന്നെ നയിക്കണമെന്ന് കോണ്‍ഗ്രസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 25, 2019

രാജി വെക്കാമെന്ന് രാഹുല്‍; പ്രതിസന്ധി ഘട്ടത്തില്‍ രാഹുല്‍ തന്നെ നയിക്കണമെന്ന് കോണ്‍ഗ്രസ്

ന്യൂഡൽഹി:ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായ വൻ പരാജയത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ്അധ്യക്ഷൻ രാഹുൽഗാന്ധി രാജിസന്നദ്ധത അറിയിച്ചുവെങ്കിലും കോൺഗ്രസ് പ്രവർത്തക സമിതി അത് തള്ളി.തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂർണ ഉത്തരവാദിത്വം രാഹുൽ ഏറ്റെടുത്തു.ഈ സാഹചര്യത്തിൽ പാർട്ടിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനുള്ള അനുമതിപ്രവർത്തക സമിതി രാഹുലിന് നൽകി. ഈ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽപാർട്ടിയെ നയിക്കാൻ രാഹുലിനെ ആവശ്യമുണ്ടെന്ന് കോൺഗ്രസ് വക്താവ്രൺദീപ് സിങ് സുർജേവാല വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ക്രിയാത്മക പ്രതിപക്ഷമായി കോൺഗ്രസ് തുടരുമെന്ന് വാർത്താ സമ്മേളനത്തിൽ സംസാരിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വ്യക്തമാക്കി. ജനവിധി അംഗീകരിക്കുന്നു.ഐക്യകണ്ഠേനെയാണ്പാർട്ടി രാഹുലിന്റെ രാജി സന്നദ്ധത തള്ളിയത്. ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രകടനം ദാരുണമായിരുന്നെന്ന് പറയാനാവില്ലെന്ന് വാർത്താ സമ്മേളനത്തിൽ സംസാരിച്ച കോൺഗ്രസ് നേതാവ് എ.കെ ആന്റണി വ്യക്തമാക്കി. പാർട്ടി ഇക്കാര്യം വിശദമായി ചർച്ച ചെയ്യും. ഇപ്പോൾ പൊതുവായ ചർച്ചകൾ മാത്രമാണ് നടന്നതെന്നും ആന്റണി വ്യക്തമാക്കി. ലോക്സഭ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത പരാജയമാണ് കോൺഗ്രസിന് നേരിടേണ്ടി വന്നത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ബി.ജെ.പിക്കെതിരെ ശക്തമായ പ്രചാരണം നടത്തിയിട്ടും പാർട്ടി 52 സീറ്റുകളിലേക്ക് ഒതുങ്ങിപ്പോയി. 2014ൽ നേടിയതിനേക്കാൾ എട്ട് സീറ്റുകൾ മാത്രമാണ് പാർട്ടിക്ക് നേടാൻ കഴിഞ്ഞത്.കുടുംബത്തിന്റെ കോട്ടയായിരുന്നഅമേഠിയിൽ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി ഗാന്ധി ബി.ജെ.പി നേതാവ് സ്മൃതി ഇറാനിയോട് പരാജയപ്പെടുകയും ചെയ്തു. content highlights:Rahul Gandhi offered his resignation but it was rejected by the members of CWC


from mathrubhumi.latestnews.rssfeed http://bit.ly/2X6WGFx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages