ഹൈദരാബാദ്: വൈ.എസ്.ആർ കോൺഗ്രസ് അധ്യക്ഷൻ ജഗൻ മോഹൻ റെഡ്ഡി ആന്ധ്രാപ്രദേശ് - തെലങ്കാന ഗവർണർ ഇ.എസ്.എൽ നരസിംഹനെക്കണ്ട് സർക്കാർ രൂപവത്കരിക്കാൻ അവകാശവാദം ഉന്നയിച്ചു. വിജയവാഡയിൽനിന്ന് വിമാനമാർഗം ഹൈദരാബാദിലെത്തിയ ജഗൻ വൈകീട്ട് 4.30നാണ് ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. വൈ.എസ്.ആർ കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി നേതാവായി ജഗനെ നേരത്തെതന്നെ തിരഞ്ഞെടുത്തിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയമാണ് വൈ.എസ്.ആർ കോൺഗ്രസ് നേടിയത്. ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടിയെ അട്ടിമറിച്ച് വൈ.എസ്.ആർ കോൺഗ്രസ് 175 അംഗ നിയമസഭയിൽ 151 സീറ്റും നേടിയിരുന്നു. അതിനിടെ, നിയുക്ത മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഞായറാഴ്ച ഡൽഹിയിൽ കൂടിക്കാഴ്ച നടത്തുമെന്ന് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ഉറപ്പുനൽകുന്നത് ആരായാലും പാർട്ടി അവരെ പിന്തുണയ്ക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജഗൻമോഹൻ റെഡ്ഡി പ്രഖ്യാപിച്ചിരുന്നു. മെയ് 30 ന് അദ്ദേഹം ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. Content Highlights:Jagan Mohan Reddy, Andhra Pradesh, PM Modi
from mathrubhumi.latestnews.rssfeed http://bit.ly/2X5KWmX
via
IFTTT
No comments:
Post a Comment