ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 20 സീറ്റുകളില്‍ 19 ലും മികച്ച വിജയം കരസ്ഥമാക്കിയപ്പോള്‍ പരാജയപ്പെട്ടത് ആലപ്പുഴയില്‍ മാത്രമാണ്. മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ തോല്‍വിയുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ വിവാദങ്ങള്‍ കൊഴുക്കുമ്പോള്‍ ആരോടും ഖേദമില്ലാതെ ഷാനിമോള്‍ ഉസ്മാന്‍. 'എനിക്ക് ആരോടും പരാതിയില്ല. പരാതിയുള്ളവരുണ്ടെങ്കില്‍ പാര്‍ട്ടി അത് അന്വേഷിക്കട്ടെ' എന്നായിരുന്നു ഷാനിമോളുടെ പ്രതികരണം.
വെള്ളാപള്ളി നടേശന്റെ നേതൃത്വത്തില്‍ നടന്ന ആസൂത്രിത നീക്കമാണ് ഈ പരാജയത്തിനുകാരണമെന്ന പരാതികളാണ് ഉയര്‍ന്നിരുന്നത്. എസ്.എന്‍.ഡി.പിയുമായി ബന്ധമുള്ള ചില കോണ്‍ഗ്രസ്സ് നേതാക്കളാണ് ആരിഫിന്റെ വിജയത്തിനു കാരണമെന്ന് തരത്തിലുള്ള ആരോപണങ്ങളാണ് ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരുന്നത്. 16,895 വോട്ടുകളുടെ ഭൂരിപക്ഷമാണ് ആരിഫിനു ചേര്‍ത്തലയില്‍ നേടാനായത്. ആരിഫിനു വലിയ ഭൂരിപക്ഷം നേടാനാകുമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍പോലും കണക്കായിരുന്നില്ല. അതിനു കാരണമായത് വെള്ളാപ്പള്ളി നടേശനുമായുള്ള കോണ്‍ഗ്രസ്സ് നേതാക്കളുടെ ഇടപെടലാണെന്ന പരാതിയാണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഡി.സി.സിയ്ക്ക് പരാതി നല്‍കിയിരിക്കുന്നത്.
എന്നാല്‍ ഇത്തരം വിവാദങ്ങളിലേക്ക് പോവാന്‍ തനിക്ക് താത്പര്യമില്ലെന്നായിരുന്നു ഷാനിമോളുടെ പ്രതികരണം. 'അത്തരം കാര്യങ്ങള്‍ ഞാന്‍ വിലയിരുത്തിയിട്ടില്ല. അമ്മാതിരി കാര്യങ്ങള്‍ പറയുവാനും ഞാനില്ല. പ്രവര്‍ത്തകരെല്ലാം നല്ല രീതിയിലാണ് പ്രവര്‍ത്തിച്ചത്. തോറ്റെങ്കിലും ഞാന്‍ റിസള്‍ട്ടില്‍ സംതൃപ്തയാണ്. ബിജെപി പിടിച്ച വോട്ടുകളല്ല പരാജയത്തിന് കാരണമായത്. ബിജെപിക്ക് കിട്ടിയത് എല്‍ഡിഎഫ് വോട്ടുകളാണ്. തിരഞ്ഞെടുപ്പ് ആവുമ്പോള്‍ ജയവും തോല്‍വിയും ഉണ്ടാവും. എനിക്കതില്‍ ഒന്നും തോന്നുന്നില്ല. രാഷ്ട്രീയ പോരാട്ടമാണ് തിരഞ്ഞെടുപ്പ്. അതിനാല്‍ തന്നെ ആരോടും പരാതിയും ഇല്ല. ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ അത് പാര്‍ട്ടി അന്വേഷിക്കട്ടെ.'
ആലപ്പുഴയില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായ ഷാനി മോള്‍ ഉസ്മാനെ 10474 വോട്ടുകള്‍ക്ക് പിന്തള്ളിയാണ് ഇടത്പക്ഷ സ്ഥാനാര്‍ത്ഥി ആരിഫ് വിജയിച്ചത്. കേരളത്തിലെ മറ്റുള്ള എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചിട്ടും, താന്‍ മാത്രം തോറ്റത് വ്യക്തിപരമായ തോല്‍വിയായി കാണുന്നുവെന്ന് ഷാനിമോള്‍ നേരത്തെ പ്രതികരിച്ചിരുന്നു. അടുത്തുതന്നെ നടക്കുന്ന അരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി വരുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു ഇനിയുള്ള സ്ഥാനാര്‍ത്ഥിത്വമെല്ലാം പാര്‍ട്ടി തീരുമാനിക്കട്ടെയെന്നായിരുന്നു ഷാനിയുടെ പ്രതികരണം.
ആലപ്പുഴയിലെ ചേര്‍ത്തല മണ്ഡലം കമ്മറ്റി ഭാരവാഹിയായ ഒരു നേതാവ് പറഞ്ഞതിങ്ങനെ
'ചേര്‍ത്തലയില്‍ അയ്യായിരം വോട്ട് ഭൂരിപക്ഷം കുറഞ്ഞിരുന്നു എങ്കില്‍ ഷാനിമോള്‍ ജയിക്കുമായിരുന്നു. എന്നാല്‍ വെള്ളാപ്പള്ളിയും ആരിഫും ചേര്‍ന്ന് എസ്എന്‍ഡിപിയുമായി ബന്ധമുള്ള കോണ്‍ഗ്രസ് നേതാക്കളെ പര്‍ച്ചേസ് ചെയ്ത് നടത്തിയ കളിയിലാണ് ഷാനിമോള്‍ പരാജയപ്പെട്ടത്. ആരിഫ് തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന് വെള്ളാപ്പള്ളി പന്തയം വച്ചിരുന്നു. എസ്എന്‍ഡിപി ഭാരവാഹികളുമായി ബന്ധമുള്ള രണ്ട് ബ്ലോക്ക് ഭാരവാഹികളാണ് വോട്ട് മറിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇത് സംബന്ധിച്ച് മുമ്പ് തന്നെ സൂചനകള്‍ ലഭിച്ചിരുന്നു. പ്രചാരണ പ്രവര്‍ത്തനങ്ങള്ക്ക് പോലും ഇവരുടെ പങ്കാളിത്തം ഉണ്ടായിരുന്നില്ല. ഈഴവ വോട്ടുകള്‍ കുറേയേറെ മറിക്കുന്നതിന് ഇവര്‍ കാരണക്കാരാവുകയും ചെയ്തു. ഇത് സംബന്ധിച്ച പരാതി ജില്ലാ നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്.'
അതേസമയം താന്‍ ഈഴവരോട് ആരിഫിനു വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടുവെന്നും ചേര്‍ത്തലയില്‍ ഈഴവര്‍ ചെയ്ത വോട്ടുകളാണ് ആരിഫിനെ ജയിപ്പിച്ചതെന്നും വെള്ളാപള്ളി പരസ്യമായി പ്രതികരിച്ചിരുന്നു. ഇതും തങ്ങളുടെ പരാതിയും കൂട്ടിച്ചേര്‍ത്ത് വായിക്കണമെന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ പറയുന്നു.
തെരഞ്ഞെടുപ്പില്‍ ആലപ്പുഴ, ഹരിപ്പാട്, കായംകുളം, അമ്പലപ്പുഴ, കരുനാഗപ്പള്ളി എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ ഷാനി ഭൂരിപക്ഷം നേടിയെങ്കിലും ചേര്‍ത്തല, അരൂര്‍, മണ്ഡലങ്ങളിലാണ് പിറകിലോട്ടു പോയത്. പോള്‍ ചെയ്ത വോട്ടുകളുടെ
from mangalam.com http://bit.ly/2X8wJWq
via IFTTT
No comments:
Post a Comment