ക്രഡിറ്റ് കാര്‍ഡുമായി പേ ടിഎം; ഒരുശതമാനം കാഷ് ബാക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 15, 2019

ക്രഡിറ്റ് കാര്‍ഡുമായി പേ ടിഎം; ഒരുശതമാനം കാഷ് ബാക്ക്

പേയ്മെന്റ് ബാങ്ക്, ഡിജിറ്റൽ വാലറ്റ്, ഇ-കൊമേഴ്സ്, മ്യൂച്വൽ ഫണ്ട് വിതരണം തുടങ്ങിയ മേഖലയിൽ കൈവെച്ച പേ ടിഎം ഇതാ ക്രഡിറ്റ് കാർഡ് പുറത്തിറക്കുന്നു. ആഗോള ധനകാര്യ സ്ഥാപനമായ സിറ്റി ബാങ്കുമായി സഹകരിച്ചാണ് പേ ടിഎം ക്രഡിറ്റ് കാർഡ് പുറത്തിറക്കുന്നത്. പേ ടിഎം ഫെസ്റ്റ് കാർഡ് എന്ന പേരിൽ അറിയപ്പെടുന്ന ക്രഡിറ്റ് കാർഡ് ആഗോള തലത്തിൽ ഉപയോഗിക്കാം. സൈ്വപ് ചെയ്യാതെ കോൺടാക്ട്ലെസ് ആയി ഉപയോഗിക്കാം. ഒരുശതമാനം കാഷ് ബായ്ക്ക് എല്ലാമാസവും കാർഡിലേയ്ക്ക് വരവുവെയ്ക്കും. അതായത് 100 രൂപ ചെലവാക്കിയാൽ ഒരു രൂപ തിരിച്ചുലഭിക്കും. വർഷം 50,000ന് മുകളിൽ ഇടപാട് നടത്തുന്നവർക്ക് വാർഷിക ഫീസായ 500 രൂപ ഒഴിവാക്കിനൽകും. പേ ടിഎമ്മിന് പ്രതിമാസം 1.5 കോടി സജീവമായ ഉപഭോക്താക്കളാണുള്ളത്. മൊത്തമുള്ള മൂന്നുകോടി ഉപഭോക്താക്കളിൽ 2.5 കോടി പേരെങ്കിലും ക്രഡിറ്റ് കാർഡ് ഉപഭോക്താക്കളാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. കാർഡിൽനിന്ന് ലഭിക്കുന്ന സൗകര്യങ്ങൾ ആപ്പ് വഴിയും ലഭിക്കും. കാർഡിനായി ആപ്പിലൂടെ അപേക്ഷിക്കാം. ആപ്പുവഴി സ്റ്റേറ്റുമെന്റ് പരിശോധിക്കാനും സൗകര്യമുണ്ട്. Paytm launches cash-back driven credit card


from mathrubhumi.latestnews.rssfeed http://bit.ly/2VBreCU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages