കൊൽക്കത്ത: ട്വിറ്ററിലെ പ്രൊഫൈൽ ചിത്രം നവോത്ഥാന നായകൻ ഈശ്വരചന്ദ്ര വിദ്യാസാഗറിന്റേതാക്കി മാറ്റി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും മറ്റ് തൃണമൂൽ കോൺഗ്രസ് നേതാക്കളും. ചൊവ്വാഴ്ച കൊൽക്കത്തയിൽ ബി ജെ പി അധ്യക്ഷൻ അമിത് ഷായുടെ റാലിക്കിടെയുണ്ടായ സംഘർഷത്തിൽ ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പേരിലുള്ള കോളേജിലെ അദ്ദേഹത്തിന്റെ പ്രതിമ തകർക്കപ്പെട്ടിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് മമതയും മറ്റു നേതാക്കളും പ്രൊഫൈൽ ചിത്രം മാറ്റിയതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഷായുടെ റാലിക്കിടെ തൃണമൂൽ കോൺഗ്രസ്-ബി ജെ പി പ്രവർത്തകർ ഏറ്റുമുട്ടുകയായിരുന്നു. പ്രതിമ തകർത്തത് ബി ജെ പി പ്രവർത്തകരാണെന്നാണ് തൃണമൂലിന്റെ ആരോപണം. അമിത് ഷായുടെ സാന്നിദ്ധ്യത്തിലാണ് അയൽസംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവന്ന ബി ജെ പി പ്രവർത്തകരും ഗുണ്ടകളും ചേർന്ന് വിദ്യാസാഗർ കോളേജിലെ പ്രതിമ തകർത്തതെന്ന് തൃണമൂൽ നേതാവ് ഡെറിക് ഒബ്രിയാൻ ആരോപിച്ചു. ഉച്ചത്തിലുള്ളതും വ്യക്തവുമായ സന്ദേശം ബാലറ്റ് പെട്ടി തുറക്കുമ്പോൾ ബംഗാൾ തരും. തിരിച്ചു പോകൂ അമിത് ഷാ. നിങ്ങൾ മറ്റെവിടെങ്കിലും ഭാഗ്യം തിരയൂ-ഡെറിക് ഒബ്രിയാൻ കൂട്ടിച്ചേർത്തു. Heres a picture of the desecrated bust of #Vidyasagar ... More proof of vandalism by #BJP goons at Amit Shahs road show. #Kolkata pic.twitter.com/vQDlKj6vfj — Derek OBrien | ডেরেক ও'ব্রায়েন (@derekobrienmp) May 15, 2019 അതേസമയം വിദ്യാസാഗറിന്റെ പ്രതിമ തകർത്തസംഭവത്തിൽ തൃണമൂൽ കോൺഗ്രസിനെയും ബി ജെ പിയെയും കടന്നാക്രമിച്ച് ബംഗാൾ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. content highlights:trinamool congress leaders changes twitter profile photo to ishwarachandra vidyasagar
from mathrubhumi.latestnews.rssfeed http://bit.ly/2HrJBjB
via
IFTTT
No comments:
Post a Comment