മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടം ഓഹരി വിപണിയിൽ ആവർത്തിക്കുമോ? സെൻസെക്സ് 116 പോയന്റ് ഉയർന്ന് 37435ലും നിഫ്റ്റി 34 പോയന്റ് നേട്ടത്തിൽ 11256ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 444 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 203 ഓഹരികൾ നഷ്ടത്തിലുമാണ്. ഊർജം, എഫ്എംസിജി, വാഹനം, ബാങ്ക്, ഐടി ഓഹരികളെല്ലാം നേട്ടത്തിലാണ്. എസ്ബിഐ, ഇൻഡസിൻഡ് ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, നസ് ലെ ഇന്ത്യ തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നേട്ടത്തിലാണ്. യെസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ഭാരതി എയർടെൽ, പിഡിലൈറ്റ്, ജെറ്റ് എയർ വെയ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു.
from mathrubhumi.latestnews.rssfeed http://bit.ly/2VD5lmJ
via
IFTTT
No comments:
Post a Comment