വയനാട്: ബിജെപി വന്‍ വിജയം നേടുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദേശീയ നേതാക്കള്‍ക്കെല്ലാം വലിയ ഭുരിപക്ഷം. പ്രധാനമന്ത്രി നരേന്ദ്രമോഡിയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും മൂന്നുലക്ഷം വോട്ടിന്റെ ഭൂരിപക്ഷം നേടിയപ്പോള്‍ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ നേടിയത് റെക്കോഡ് ഭൂരിപക്ഷം. അഞ്ചു ലക്ഷത്തിന്റെ ഭൂരിപക്ഷത്തില്‍ അമിത്ഷാ എതിരാളികളെ ബഹുദൂരം പിന്നിലാക്കി.
ഗുജറാത്തിലെ ഗാന്ധിനഗറാണ് അമിത്ഷായ്ക്ക് റെക്കോഡ് ഭൂരിപക്ഷം നല്‍കിയത്. വാരണാസിയില്‍ മോഡിയ്ക്കും ഇതുവരെയില്ലാത്ത ജനപിന്തുണ കണ്ടു. കേരളത്തില്‍ മത്സരിക്കാനെത്തിയ രാഹുല്‍ഗാന്ധിയെ കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടുളള ഏറ്റവും വലിയ ഭൂരിപക്ഷമാണ് വയനാട് നല്‍കിയത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ലീഡ് നില നിര്‍ത്തിയ രാഹുലിന്റെ ഭൂരിപക്ഷം മൂന്ന് ലക്ഷം കടന്നു. 60 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ തന്നെ ഭൂരിപക്ഷം ഒരു ലക്ഷം കടന്നിരുന്നു. രണ്ടാം മണ്ഡലമായ അമേഠിയില്‍ പക്ഷേ രാഹുല്‍ സ്മൃതി ഇറാനിക്ക് പിന്നിലാണ്.
അതേസമയം 'ചൗക്കീദാര്‍ ചോര്‍ഹെ' പരസ്യവാചകവുമായി ഇന്ത്യന്‍ ജനതയുടെ ഹൃദയത്തിലേക്ക് കടന്നു കയറാന്‍ രാഹുലിന്റെ കോണ്‍ഗ്രസിനായില്ല. മോഡിയും അമിത്ഷായും നയിക്കുന്ന ബിജെപിയോട് കോണ്‍ഗ്രസ് വന്‍ തോല്‍വി ഏറ്റുവാങ്ങി. കേരളവും പഞ്ചാബും ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് ശക്തമായ തിരിച്ചടിയാണ് കിട്ടിയത്. ഇത്തവണയും പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടമാകും. അതേസമയം രാഹുല്‍ തരംഗം അലയടിച്ച കേരളത്തില്‍ യുഡിഎഫ് വന്‍ വിജയം നേടി. 20 സീറ്റിലെ 19 സീറ്റിലും കോണ്‍ഗ്രസ് വലിയ മുന്നേറ്റം നടത്തി.
from mangalam.com http://bit.ly/2WiBGPb
via IFTTT
No comments:
Post a Comment