ന്യൂഡല്‍ഹി: തെലുങ്കാനയില്‍ ഇല്‍നി വൈ.എസ്.ആര്‍. കോണ്‍ഗ്രസിന്റെ ഭരണം. ടി.ഡി.പിയെയും ചന്ദ്രബാബു നായിഡുവിനെയും തറപറ്റിച്ച് വൈ.എസ്.ആര്‍ റെഡ്ഡിയുടെ മകന്‍ വിജയക്കൊടി പാറിച്ചു. വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡി നയിച്ച വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി 150 ഓളം സീറ്റുകളില്‍ ഇതിനകം വ്യക്തമായ ലീഡ് നിലനിര്‍ത്തികഴിഞ്ഞു. ആകെയുള്ള 175 സീറ്റുകളില്‍ ടി.ഡി.പിക്ക് 22 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ബി.ജെ.പി ഒന്നും മറ്റുള്ളവര്‍ രണ്ടും സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നു.
ഈ മാസം 30ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ജഗന്‍ മോഹന്‍ റെഡ്ഡി. അമരാവതിയില്‍ പുതുതായി നിര്‍മ്മിച്ച പാര്‍ട്ടി ഓഫീസില്‍ മുതിര്‍ന്ന നേതാക്കളുടെ യോഗവും 25ന് റെഡ്ഡി വിളിച്ചിട്ടുണ്ട്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാര്‍ ചേര്‍ന്ന് ജഗന്‍ മോഹന്‍ റെഡ്ഡിയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കും. പരാജയം വ്യക്തമായതോടെ ചന്ദ്രബാബു നായിഡു രാജി പ്രഖ്യാപിച്ചു.
അരുണാചല്‍ പ്രദേശിലെ 60ല്‍ ഫലം അറിവായ 24ല്‍ 20 എണ്ണം ബി.ജെ.പി പിടിച്ചെടുത്തു. മറ്റുള്ളവര്‍ നാലു സീറ്റില്‍ ഒതുങ്ങി.
ഫാനി തകര്‍ത്തെറിഞ്ഞ ഒഡീഷയില്‍ ഭരണകക്ഷിയായ ബി.ജെ.ഡി വീണ്ടും ഭരണം തുടരുമെന്ന് ഉറപ്പായി. 147ല്‍ ഫലം വ്യക്തമായ 146 ല്‍ 108 ഇടത്ത് ബി.ജെ.ഡി മുന്നിലെത്തി. ബി.ജെ.പി 24 ഇടത്തും മകാണ്‍ഗ്രസ് 12 ഇടത്തും മറ്റുള്ളവര്‍ രണ്ടിടത്തും മുന്നിലാണ്.
സിക്കിമാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന മറ്റൊരു സംസ്ഥാനം. ഇവിടെ 32ല്‍ ഫലം അറിവായ 13ല്‍ എട്ടിടത്ത് എസ്.കെ.എമ്മും അഞ്ചിടത്ത് എസ്.ഡി.എഫും വിജയിച്ചു.
from mangalam.com http://bit.ly/2M3GNPl
via IFTTT
No comments:
Post a Comment