പരാജയം മുഖത്തേറ്റ അടിയെന്ന് പ്രകാശ് രാജ്; കുടുതല്‍ പരിഹാസവും അസഭ്യവും നേരിട്ടേക്കാം, നിലപാടില്‍ മാറ്റമില്ലെന്നും താരം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 23, 2019

പരാജയം മുഖത്തേറ്റ അടിയെന്ന് പ്രകാശ് രാജ്; കുടുതല്‍ പരിഹാസവും അസഭ്യവും നേരിട്ടേക്കാം, നിലപാടില്‍ മാറ്റമില്ലെന്നും താരം

ബംഗളുരു: ബംഗളുരു സെന്‍ട്രല്‍ മണ്ഡലത്തില്‍ നടന്‍ പ്രകാശ് രാജ് പരാജയം സമ്മതിച്ചു. ബംഗളുരു സെന്‍ട്രലില്‍ സ്വതന്ത്രനായി മത്സരിച്ച പ്രകാശ് രാജ് മൂന്നാം സ്ഥാനത്താണ്. പരാജയം സമ്മതിക്കുന്നുവെന്നും തന്റെ മുഖത്തേറ്റ അടിയാണ് ഇതെന്നും പ്രാകാശ് രാജ് ട്വീറ്റ് ചെയ്തു. ബി.ജെ.പിയുടെ സിറ്റിംഗ് എം.പി പി.സി മോഹനും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റിസ്‌വാന്‍ അര്‍ഷാദും തമ്മിലാണ് ബംഗളുരു സെന്‍ട്രലില്‍ കനത്ത പോരാട്ടം നടക്കുന്നത്. ഇവിടെ പ്രകാശ് രാജ് തികച്ചും അപ്രസക്തനായിരിക്കുകയാണ്.

ഇനി കൂടുതല്‍ ട്രോളുകളും പരിഹാസങ്ങളും അസഭ്യവും തനിക്കെതിരെ വന്നേക്കാം. എങ്കിലും തന്റെ നിലപാടുകളില്‍ മാറ്റമുണ്ടാകില്ലെന്ന് പ്രകാശ് രാജ് ട്വീറ്റ് ചെയ്തു. മതേതതര ഇന്ത്യയ്ക്കായുള്ള പോരാട്ടം തുടരും. മുന്നോട്ടുള്ള കഠിനമായ യാത്ര തുടങ്ങിയിട്ടേയുള്ളൂവെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു. ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞു കൊണ്ടാണ് പ്രകാശ് രാജ് തന്റെ ട്വീറ്റ് അവസാനിപ്പിച്ചത്.

ബംഗളുരു സെന്‍ട്രലില്‍ 18ല്‍ 12 റൗണ്ട് വോട്ടണ്ണല്‍ പൂത്തിയായിക്കഴിഞ്ഞു. ആദ്യം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റിസ്വാന്‍ ലീഡ് ചെയ്തിരുന്നുവെങ്കിലും പിന്നീട് സിറ്റിംഗ് എം.പി പി.സി മോഹന്‍ ലീഡ് പിടിച്ചു. വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ 41,000 വോട്ടുകള്‍ക്കാണ് മോഹന്‍ ലീഡ് ചെയ്യുന്നത്. വോട്ടെണ്ണല്‍ ഉച്ചപിന്നിടുമ്പോള്‍ കര്‍ണാടകയിലെ 28 സീറ്റില്‍ 24 സീറ്റുകളില്‍ ബി.ജെ.പിയാണ് ലീഡ് ചെയ്യുന്നത്. രണ്ട് സീറ്റില്‍ കോണ്‍ഗ്രസും ഒരു സീറ്റില്‍ ജെ.ഡി.എസും ലീഡ് ചെയ്യുന്നു.



from mangalam.com http://bit.ly/2M0JRLR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages