കോട്ടയം: മുതിർന്ന നേതാവും പാർട്ടി വർക്കിങ് ചെയർമാനുമായ പി.ജെ.ജോസഫിനേയും കോൺഗ്രസ് നേതൃത്വത്തേയും വിമർശിച്ച് കേരള കോൺഗ്രസ് മുഖപത്രം. മുറിവുണങ്ങാത്ത മനസ്സുമായിട്ടാണ് കെ.എം.മാണി മടങ്ങിയതെന്നാണ്മുഖപത്രം പ്രതിച്ഛായ പറയുന്നത്. മാണിയുടെ മരണത്തെ തുടർന്ന് ചെയർമാൻ പോസ്റ്റിനുള്ള തർക്കം പാർട്ടിയിൽ നിലനിൽക്കെയാണ് പി.ജെ.ജോസഫിനെ വിമർശിച്ചുള്ള ഒരു ലേഖനം പാർട്ടി മുഖ പത്രത്തിൽ വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ബാർകോഴയുമായി ബന്ധപ്പെട്ടാണ് പ്രധാനമായും പത്രാധിപരായ ഡോ.കുര്യാസ് കുമ്പളകുഴി എഴുതിയ ലേഖനത്തിലുള്ള വിമർശനം. സഖ്യങ്ങളിൽ ഏർപ്പെടുമ്പോഴും സഹകരിച്ച് പ്രവർത്തിക്കുമ്പോഴും നേതാക്കൾ മാണിയെ അസൂയയോടെയും ഭയത്തോടെയുമാണ് കണ്ടിരുന്നത്. തരംകിട്ടിയാൽ അദ്ദേഹത്തെ തകർക്കണമെന്നായിരുന്നു അവരിൽ പലരുടേയും ഉള്ളിലിരുപ്പ്. മാണിയുടെ തന്നെ ശൈലി കടമെടുത്താൽ കെട്ടിപ്പിടിക്കുമ്പോൾ കുതികാലിൽ ചവിട്ടുന്നവർ. അമ്പതുവർഷം കഴിഞ്ഞിട്ടാണ് മാണിയുടെ ശത്രുക്കൾക്ക് ഒരു കനകാവസരം വന്നത്. അതായിരുന്നു ബാർ കോഴ വിവാദം. ഇത് പൊട്ടി പുറപ്പെട്ട 2014-ഒക്ടോബർ 31-ന് അർധരാത്രി മുതൽ കെ.എം.മാണിയെന്ന വൻ നേതാവിന്റെ കൊടിയിറക്കം ആരംഭിക്കുകയായിരുന്നുവെന്നും ലേഖനത്തിൽ പറയുന്നു. ബാർ കോഴ ആരോപണത്തിൽ ത്വരിതാന്വേഷണം നടത്തുമെന്ന് അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. അതിൽ ഒരു ചതി ഒളിഞ്ഞിരിപ്പുണ്ടായിരുന്നോ എന്ന് അറിയില്ല. അന്വേഷണം നീട്ടിക്കൊണ്ടുപോകാൻ കോൺഗ്രസ് ശ്രമിച്ചു. മന്ത്രിസഭയിൽ നിന്ന് ഒരുമിച്ച് രാജിവെയ്ക്കാമെന്ന നിർദേശം മാണിയേയും കേരള കോൺഗ്രസിനേയും സ്നേഹിക്കുന്നവർ മുന്നോട്ട് വെച്ചപ്പോൾ ഔസേപ്പച്ചൻ (പി.ജെ.ജോസഫ്) ഇതിന് സമ്മതിക്കുമോ എന്നായിരുന്നു മാണിക്ക് സന്ദേഹം. സാർ പറഞ്ഞാൽ എല്ലാവരും കേൾക്കുമെന്ന് എല്ലാവരും പറഞ്ഞു. എന്നാൽ പി.ജെ.ജോസഫ് രാജിവെച്ചില്ലെന്നും അതിന്റെ കാരണം ഇപ്പോഴും ദുരൂഹമാണെന്നും ലേഖനത്തിൽ പറയുന്നു. ബാർ കോഴ വിവാദം സത്യവും മിഥ്യയും എന്ന പുസ്തകം കേരള കോൺഗ്രസ് പുറത്തിറക്കുന്നുണ്ട്. അതിൽ നിന്നുള്ള ഒരു അധ്യായമാണ് പ്രതിച്ഛായയിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. Content Highlights:Kerala Congress mouth piece Pratichaya agains pj joseph and congress
from mathrubhumi.latestnews.rssfeed http://bit.ly/2PVwhrG
via
IFTTT
No comments:
Post a Comment