അയോധ്യ തര്‍ക്കം: മധ്യസ്ഥ സമിതിക്ക് ഓഗസ്റ്റ് 15 വരെ സമയം നീട്ടി നല്‍കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 10, 2019

അയോധ്യ തര്‍ക്കം: മധ്യസ്ഥ സമിതിക്ക് ഓഗസ്റ്റ് 15 വരെ സമയം നീട്ടി നല്‍കി

ന്യൂഡൽഹി: ന്യൂഡൽഹി: അയോധ്യയിലെ രാമജന്മഭൂമി-ബാബറി മസ്ജിദ് ഭൂമിതർക്ക വിഷയത്തിൽ മധ്യസ്ഥസമിതിക്ക് ചർച്ചകൾക്കായി ഓഗസ്റ്റ് 15 വരെ സമയം നീട്ടി നൽകി. മധ്യസ്ഥതയുടെ പുരോഗതി കോടതി വിലയിരുത്തി. മധ്യസ്ഥ ചർച്ച വെട്ടിച്ചുരുക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് എഫ്.എം.ഐ. ഖലീഫുള്ള അധ്യക്ഷനായ സമിതിയാണ് മധ്യസ്ഥ ചർച്ച നടത്തുന്നത്. സമിതി കോടതിക്ക് മുന്നിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ചർച്ചകൾക്കായി ഇനിയും കൂടുതൽ സമയം വേണമെന്ന് സമിതി ആവശ്യപ്പെട്ടത് കോടതി അതേപടി അംഗീകരിക്കുകയായിരുന്നു. ഇതുവരെയുള്ള ചർച്ചയിൽ എന്ത് പുരോഗതിയാണ് ഉണ്ടായതെന്ന കാര്യം പറയാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വ്യക്തമാക്കി. അത് രഹസ്യാത്മകമാണെന്നും അദ്ദേഹം പറഞ്ഞു. ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള അയോധ്യയിലെ ഭൂമിതർക്ക വിഷയത്തിൽ വിവിധ കക്ഷികൾ തമ്മിൽ സമവായത്തിലെത്താൻ സാധ്യത തേടിക്കൊണ്ട് മാർച്ച് എട്ടിനാണ് വിഷയം സുപ്രീംകോടതി മധ്യസ്ഥചർച്ചയ്ക്ക് വിട്ടത്. പിന്നീട് ആദ്യമായാണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസ് ഖലീഫുള്ളയ്ക്കുപുറമേ ആത്മീയാചാര്യൻ ശ്രീശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകൻ ശ്രീറാം പഞ്ചു എന്നിവരുമടങ്ങിയ സമിതിയാണ് മുദ്രവെച്ച കവറിൽ ഇടക്കാല റിപ്പോർട്ട് നൽകിയത്. എട്ടാഴ്ചയ്ക്കകം നടപടി പൂർത്തിയാക്കണമെന്ന് സമിതിയോട് കോടതി ആദ്യം ആവശ്യപ്പെട്ടിരുന്നു. ചർച്ചയിൽ വിവിധ കക്ഷികളും സമിതിയംഗങ്ങളും ഉന്നയിക്കുന്ന അഭിപ്രായങ്ങൾ രഹസ്യമായിരിക്കണമെന്നും ഭരണഘടനാ ബെഞ്ച് നിർദേശിച്ചിരുന്നു. 1992-ൽ ബാബറി മസ്ജിദ് തകർക്കപ്പെട്ട അയോധ്യയിലെ 2.77 ഏക്കർ സുന്നി വഖഫ് ബോർഡിനും നിർമോഹി അഖാഡയ്ക്കും രാം ലല്ലയ്ക്കും തുല്യമായി വീതിച്ചുനൽകിയ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളാണ് സുപ്രീംകോടതിക്കുമുന്നിലുള്ളത്. അയോധ്യയിലേത് വസ്തുതർക്കം മാത്രമല്ലെന്ന നിലപാടിലാണ് മുറിവുണക്കൽ നടപടി എന്ന നിലയിൽ സുപ്രീംകോടതി മധ്യസ്ഥചർച്ചയുടെ സാധ്യത തേടിയത്. Content Highlights:Mediators In Ayodhya Dispute Get Time Till August 15 To Find Solution


from mathrubhumi.latestnews.rssfeed http://bit.ly/2YdSfsK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages