തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക്; ഇടപെടില്ലെന്ന് ഹൈക്കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 10, 2019

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക്; ഇടപെടില്ലെന്ന് ഹൈക്കോടതി

കൊച്ചി: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർപൂരത്തിന് എഴുന്നുള്ളിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഇടപെടാൻഹൈക്കോടതി വിസമ്മതിച്ചു. ഉചിതമായ അധികാര കേന്ദ്രങ്ങൾ പരിശോധിക്കട്ടെയെന്ന് കോടതി വ്യക്തമാക്കി. തൃശൂർ കലക്ടർ അധ്യക്ഷയായ മോണിട്ടറിങ് സമിതി ഇക്കാര്യത്തിൽ തീരുമാനമെടുക്കട്ടെയെന്ന നിലപാടാണ് കോടതിക്കുള്ളത്. ഇതോടെ വിലക്ക് സംബന്ധിച്ച കാര്യത്തിൽ സർക്കാരാകും അന്തിമ തീരുമാനമെടുക്കുക. ഹൈക്കോടതി തീരുമാനത്തിന് ശേഷം തീരുമാനമെടുക്കാമെന്നാണ് കഴിഞ്ഞ ദിവസം നടന്ന യോഗങ്ങളിൽ സർക്കാർ വ്യക്തമാക്കിയിരുന്നത്. സർക്കാരിനെ തീരുമാനമെടുക്കാൻ നിശ്ചയിച്ച പശ്ചാത്തലത്തിൽ യോഗം ചേർന്ന് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. Content Highlights:thechikottukavu ramachandran ban-kerala highcourt


from mathrubhumi.latestnews.rssfeed http://bit.ly/2WGa8jP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages