കൊച്ചിയില്‍ വിമാനം കാനയില്‍ വീണ സംഭവം: വനിതാ പൈലറ്റിന്റെ നിര്‍ദേശം അവഗണിച്ച പൈലറ്റ് കുറ്റക്കാരന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 10, 2019

കൊച്ചിയില്‍ വിമാനം കാനയില്‍ വീണ സംഭവം: വനിതാ പൈലറ്റിന്റെ നിര്‍ദേശം അവഗണിച്ച പൈലറ്റ് കുറ്റക്കാരന്‍

ന്യൂഡൽഹി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം ടാക്സി വേയിൽനിന്ന് തെന്നിമാറി കാനയിൽ കുടുങ്ങിയ സംഭവത്തിൽ കുറ്റക്കാരൻ പ്രധാന പൈലറ്റെന്ന് കണ്ടെത്തൽ. തന്നേക്കാൾ 30 വയസ് കുറവുള്ളജൂനിയറായ വനിതാ പൈലറ്റിന്റെ നിർദേശങ്ങൾ അവഗണിച്ച് വിമാനം ലാൻഡ് ചെയ്യിച്ചതാണ് അപകടത്തിന് കാരണമെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. 2017 സെപ്റ്റംബർ രണ്ടിനായിരുന്നു വിമാനം ടാക്സിവേയിൽനിന്ന് തെന്നിമാറി കാനയിൽ കുടുങ്ങിയത്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമായി പറഞ്ഞിരുന്നത്. എന്നാൽ വിഷയത്തിൽ വിശദമായ അന്വേഷണം പൂർത്തിയായപ്പോഴാണ് പ്രധാന പൈലറ്റിന്റെ അഹങ്കാരവും അപകടത്തിന് കാരണമായി എന്ന് കണ്ടെത്തിയത്. എയർ ഇന്ത്യ എക്സ്പ്രസിന്റെ അബുദാബി- കൊച്ചി വിമാനമാണ് 2017 സെപ്റ്റംബറിൽ കാനയിൽ കുടുങ്ങിയത്. അന്നത്തെ അപകടത്തിൽ യാത്രക്കാരിൽ ചിലർക്ക് പരിക്കേൽക്കുകയും വിമാനത്തിന് സാരമായ തകരാർ സംഭവിക്കുകയും ചെയ്തിരുന്നു. ലാൻഡിങ് സമയത്ത് പ്രധാന പൈലറ്റ് എടുത്ത തെറ്റായ തീരുമാനങ്ങളാണ് അപകടത്തിന് കാരണമായതെന്ന് ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ നടത്തിയ അന്വേഷണത്തിൽ പറയുന്നു. സംഭവം നടന്ന ദിവസം ശക്തമായ മഴയായിരുന്നു വിമാനത്താവള പരിസരത്ത് പെയ്തിരുന്നത്. ഇതേതുടർന്ന് കാഴ്ച വ്യക്തമായിരുന്നില്ല. അതിനാൽ വിമാനത്തിലെ സഹപൈലറ്റായിരുന്ന യുവതി ഫോളോ മീ വാഹനം ഉപയോഗപ്പെടുത്തിവേഗം കുറച്ച് ലാൻഡിങ് നടത്താമെന്ന്പ്രധാന പൈലറ്റിനോട് അഭിപ്രായം അറിയിച്ചു. എന്നാൽ തന്നേക്കാൾ 30 വയസ് കുറവും പരിചയ സമ്പത്ത് കുറവുമുള്ള സഹപൈലറ്റിന്റെ നിർദ്ദേശം പ്രധാന പൈലറ്റ് പാടെ അവഗണിച്ചു. അതുകൊണ്ട് നിർദ്ദിഷ്ട ദിശയിൽനിന്ന് 90 മീറ്റർ മുമ്പായി വിമാനം തിരിക്കേണ്ടി വരികയും അപകടമുണ്ടാവുകയും ചെയ്തു. പ്രധാന പൈലറ്റ് മദ്യപിച്ചിരുന്നതായും നേരത്തെ കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് ഇയാളുടെ ലൈസൻസ് മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്തിരിക്കുകയാണ്. കൂടുതൽ പ്രായവ്യത്യാസവും വിമാനം പറത്തിയ സമയത്തിൽ കൂടുതൽ അന്തരവും പൈലറ്റുമാർ തമ്മിൽ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് പിന്നീട് ഡിജിസിഎ വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് ഈ നിർദ്ദേശം. Content Highlights:Air India Express Pilot Didn't Listen to Female Co-pilot, Flight Ended up in a Drain


from mathrubhumi.latestnews.rssfeed http://bit.ly/2LIVIOu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages