ന്യൂഡൽഹി:ഇന്ത്യൻ ഫുട്ബോളിന് ഇനി പരിശീലന പാഠങ്ങൾ പകർന്നു നൽകുക ക്രൊയേഷ്യക്കാരനായ ഇഗോർ സ്്റ്റിമാക്ക്. സ്റ്റീഫൻ കോൺസ്റ്റന്റൈൻ രാജിവെച്ചതോടെ അനാഥമായി കിടന്ന ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് ഇഗോറിനെ ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറഷേൻ തിരഞ്ഞെടുക്കുകയായിരുന്നു. എ.ഐ.എഫ്.എഫിന്റെ ആസ്ഥാനത്ത് നടന്ന അഭിമുഖങ്ങൾക്കും നാല് മണിക്കൂറിലേറെ നീണ്ട ചർച്ചക്കും ഒടുവിലാണ് ടെക്നിക്കൽ കമ്മിറ്റി ഇഗോറിനെ തിരഞ്ഞെടുത്തത്. മെയ് 20ന് തുടങ്ങുന്ന കിങ്സ് കപ്പിന് മുമ്പ് ഇഗോർ ചുമതലയേൽക്കുമെന്നാണ് റിപ്പോർട്ട്. ആൽബർട്ട് റോക്ക, ലീ മിൻ സുംഗ്, ഹകാൻ എറിക്സൺ എന്നിവരും ഇഗോറിനൊപ്പം മത്സര രംഗത്തുണ്ടായിരുന്നു. എന്നാൽ ഇവരയെല്ലാം പിന്തള്ളിയാണ് ഇഗോർ പുതിയ ദൗത്യത്തിന് തയ്യാറാകുന്നത്. ക്രൊയേഷ്യൻ രാജ്യാന്തര ടീമിനെ പരിശീലിപ്പിച്ചിട്ടുള്ള കോച്ചാണ് ഇഗോർ സ്റ്റിമാക്. 2012-13 കാലഘട്ടത്തിൽ ആയിരുന്നു അദ്ദേഹം ക്രൊയേഷ്യയുടെ പരിശീലകനായത്. ഇറാനിയൻ ക്ലബായ സെപഹൻ, ക്രൊയേഷ്യൻ ക്ലബായ സദർ, സഗ്രെബ് എന്നീ ടീമുകളുടേയും പരിശീലകനായിട്ടുണ്ട്. 1998 ലോകകപ്പിൽ മൂന്നാം സ്ഥാനത്തെത്തി ചരിത്രമെഴുതിയ ക്രൊയേഷ്യൻ ടീമിൽ അംഗമായിരുന്നു പ്രതിരോധതാരമായ ഇഗോർ. അമ്പതിലധികം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചുള്ള പരിചയമുണ്ട്. 2012-2013 കാലത്ത് ക്രൊയേഷ്യയുടെ പരിശീലകനായി ഇഗോർ തിളങ്ങി. ഇക്കാലത്ത് ലോക റാങ്കിങ്ങിൽ ക്രൊയേഷ്യ നാലാം സ്ഥാനത്തെത്തി. 1998ൽ മൂന്നാം സ്ഥാനത്ത് എത്തിയതാണ് അതിനു മുമ്പുള്ള മികച്ച റാങ്കിങ്ങ്. Content Highlights: Croatias Igor Stimac set to be appointed as the new head coach of India
from mathrubhumi.latestnews.rssfeed http://bit.ly/2H9SEGR
via
IFTTT
No comments:
Post a Comment