ആലുവ: സ്വർണ ശുദ്ധീകരണ ശാലയിലേക്ക് കാറിൽ കൊണ്ടുപോയ ആറുകോടി രൂപ വിലമതിക്കുന്ന 25 കിലോ സ്വർണം കൊള്ളയടിച്ചു. ആലുവ ഇടയാറിലെ സി.ആർ.ജി മെറ്റലേഴ്സിലേക്ക് കൊണ്ടുപോയ സ്വർണമാണ് ബൈക്കിലെത്തിയവർ കവർന്നത്. അർധരാത്രിയോടുകൂടിയാണ് സംഭവം ഉണ്ടായത്. സ്വർണ ശുദ്ധീകരണ ശാലയുടെ മുന്നിലെത്തിയപ്പോഴാണ് ബൈക്കിലെത്തിയ രണ്ടുപേർ കാർ ആക്രമിച്ച്ത്. കാറിന്റെ ചില്ലുപൊളിച്ച് സ്വർണം കവരുകയായിരുന്നു. കവർച്ച നടത്തിയവരെ പറ്റി പോലീസ് അന്വേഷണം തുടങ്ങി. സ്വർണം കൊണ്ടു വരുന്നുണ്ട് എന്ന മുൻകൂട്ടി അറിവുള്ളവരാകാം ഇതിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. വിഷയത്തിൽ എസ്പി അടക്കമുള്ളവർ റിപ്പോർട്ട് ചോദിച്ചിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് എത്തുമെന്നാണ് വിവരം. ഇപ്പോഴത്തെ സംഭവത്തിൽ കൂടുതൽ പരിശോധന രാവിലെ ആരംഭിക്കും. മുമ്പ് ഇത്തരം സംഭവങ്ങളിൽ ഉൾപ്പെട്ടവർക്ക് ഇതുമായ ബന്ധമുണ്ടോ എന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്. മുമ്പ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ ബാങ്കുകളിലേക്കും ആഭരണ ഷോറൂമുകളിലേക്കും കൊണ്ടുപോയ സ്വർണം ഇത്തരത്തിൽ ബൈക്കിലെത്തി സമാനമായ രീതിയിൽ കവർന്ന സംഭവങ്ങൾ നടന്നിട്ടുണ്ട്. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട പ്രതികളേയും പോലീസ് തിരയുന്നുണ്ട്. Content Highlights:25 kg gold Robbed from Aluva
from mathrubhumi.latestnews.rssfeed http://bit.ly/2YeNkaU
via
IFTTT
No comments:
Post a Comment