തിരഞ്ഞെടുപ്പ് കമ്മിഷന്റേത് അധാര്‍മികമായ നടപടിയെന്ന് മമത, ബംഗാളിൽ മോദിക്ക് ഇന്ന് രണ്ട് റാലികൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 16, 2019

തിരഞ്ഞെടുപ്പ് കമ്മിഷന്റേത് അധാര്‍മികമായ നടപടിയെന്ന് മമത, ബംഗാളിൽ മോദിക്ക് ഇന്ന് രണ്ട് റാലികൾ

പശ്ചിമബംഗാൾ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള സമയം വെട്ടിക്കുറച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി അധാർമികവും പക്ഷപാതപരവുമെന്ന്പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചാരണ റാലി വ്യാഴാഴ്ച നടത്താൻ നിശ്ചയിച്ചതിനാലാണ് അതുവരെ പ്രചാരണത്തിനുള്ള സമയം അനുവദിച്ചതെന്നും അവർ ആരോപിച്ചു. "തിരഞ്ഞെടുപ്പ് കമ്മിഷൻ അധാർമികവും പക്ഷപാതപരവുമായ നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചാരണ പരിപാടികൾ വ്യാഴാഴ്ചത്തേക്കാണ് നിശ്ചയിച്ചിരുന്നത്. അതിനാലാണ് പ്രചാരണ സമയം ഇന്നുവരെ നൽകിയത്. അത് പൂർത്തിയാക്കാനുള്ള അവസരം ബി.ജെ.പിക്ക് നൽകുകയും എന്നാൽ തൃണമൂൽ കോൺഗ്രസിന് അത്തരമൊരു സമയം അനുവദിക്കാതെ ഒരു ദിവസംവെട്ടിക്കുറച്ചു. ഇത് ആസൂത്രിതമാണ്. ബംഗാളിൽ അമിത് ഷാ യുടെ റാലിക്കിടെയുണ്ടായ അക്രമം ആസൂത്രിതമാണ്"-മമത ആരോപിച്ചു. കൊൽക്കത്തയോട് അടുത്ത ഒമ്പത് മണ്ഡലങ്ങളിലെ പ്രചാരണം മമത വെള്ളിയാഴ്ചയാണ് ക്രമീകരിച്ചിരുന്നത്. എന്നാൽ പ്രചാരണം വ്യാഴാഴ്ച അവസാനിപ്പിക്കണമെന്ന നിർദേശം വന്നതോടെ മമതക്ക് ഇത് പൂർത്തിയാക്കാൻ കഴിയില്ല. തുടർച്ചയായി അക്രമസംഭവങ്ങൾ അരങ്ങേറിയതിനാലാണ് പ്രചാരണം വെട്ടിക്കുറച്ചത്. പശ്ചിമബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണം വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ അവസാനിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി പശ്ചിമബംഗാളിൽ ഇന്ന് രണ്ട് റാലികളിൽ പങ്കെടുക്കും. അതേ സമയം പ്രചാരണത്തിനുള്ള ദിവസം വെട്ടിക്കുറച്ചത് ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ കറുത്ത അധ്യായമെന്ന് കോൺഗ്രസ് അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മിഷൻ മോദിയുടേയും അമിത് ഷായുടേയും കൈയിലെ കളിപ്പാവയായി മാറി.നരേന്ദ്രമോദിയുടെ ബംഗാളിലെ റാലി പൂർത്തിയാക്കാനാണ് ഇന്ന് രാത്രി വരെ മാത്രം പ്രചാരണത്തിന് സമയം അനുവദിച്ചതെന്ന് രൺദീപ് സിങ് സുർജേവാല ആരോപിച്ചു. Content Highlights:Poll Body, Bengal Campaign, Mamata Banerjee, EC


from mathrubhumi.latestnews.rssfeed http://bit.ly/2Yxhlmt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages