ന്യൂഡൽഹി: പശ്ചിമബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണസമയം വെട്ടിക്കുറച്ച തിരഞ്ഞെടുപ്പു കമ്മീഷന്റെ നടപടിയിൽ വിമർശനവുമായി കോൺഗ്രസ്. കമ്മീഷന്റെ നടപടി ഭരണഘടനയോടുളള ക്ഷമിക്കാനാകാത്ത വഞ്ചനയാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജെവാല ട്വിറ്ററിൽ വിമർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാർട്ടി അധ്യക്ഷൻ അമിത് ഷായ്ക്കുമെതിരെ പതിനൊന്നിലധികം പരാതികൾ തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചിട്ടുണ്ട്. എന്നാൽ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്നും സുർജെവാല ആരോപിച്ചു. ബി ജെ പിയുടെ അക്രമത്തിനെതിരായും അമിത് ഷായുടെ ഭീഷണിക്കെതിരായും നടപടിയില്ല. പതിനാറാം തിയതി മോദിയുടെ റാലിക്ക് മാത്രം അനുമതി നൽകിയിരിക്കുന്നു. മറ്റുള്ളവരുടെ റാലിക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നു. ഒരിക്കൽ സ്വതന്ത്രമായിരുന്ന ഭരണഘടനാസ്ഥാപനത്തിന്റെ നാണംകെട്ട പതനമാണിതെന്നും സുർജെവാല പറഞ്ഞു. Today is a dark day in the history of democracy. EC's order on W.Bengal negates the due process under Art 14 & 21 and abdicates its Constitutional duty under Art 324 to ensure level playing field. This is an unpardonable betrayal of the Constitution! 1/2https://t.co/WdxqfVhBgV — Randeep Singh Surjewala (@rssurjewala) May 15, 2019 2/2 Over 11 complaints filed with EC against PM Modi & Amit Shah- No action Violence by BJP and intimidation by Amit Shah-No action Now, permit Modiji's rallies on 16th & ban all others This is a shameful fall for a once independent Constitutional Bodyhttps://t.co/WdxqfVhBgV — Randeep Singh Surjewala (@rssurjewala) May 15, 2019 content highlights:congress slams election commission over decision on poll campaigning in bengal
from mathrubhumi.latestnews.rssfeed http://bit.ly/2JoRolU
via
IFTTT
No comments:
Post a Comment