രാഹുല്‍ പീരങ്കിയാണ്, ഞാന്‍ എ.കെ 47 തോക്കും- സിദ്ധു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 16, 2019

രാഹുല്‍ പീരങ്കിയാണ്, ഞാന്‍ എ.കെ 47 തോക്കും- സിദ്ധു

ഷിംല: നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തിലെത്തിയത് ഗംഗാപുത്രനായാണെങ്കിലും താമസിയാതെ ആ പദവിയിൽ നിന്നിറങ്ങുന്നത് റഫാൽ അഴിമതി ഏജന്റ് എന്ന പേരിലായിരിക്കുമെന്ന് കോൺഗ്രസ് നേതാവും മുൻ ക്രിക്കറ്റ് താരവുമായ നവ്ജോത് സിങ് സിദ്ധു.റഫാൽ ഇടപാടിൽ ബ്രോക്കർ ചാർജ് വാങ്ങിയിട്ടുണ്ടോയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും സിദ്ധു ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധി ഒരുവലിയസംഭവമാണെന്നും സിദ്ധു കൂട്ടിച്ചേർത്തു. രാഹുൽ പീരങ്കിയാണെന്നും താൻ ഒരു എകെ 47 തോക്കാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ നരേന്ദ്രമോദിയുടെ ഭരണം അവസാനിക്കുമെന്നും സിദ്ധു ഓർമിപ്പിച്ചു. അഴിമതിക്കാരനല്ലെന്നും അഴിമതി അനുവദിക്കില്ലെന്നും ഉറപ്പിച്ചു പറയാൻ മോദിയ്ക്ക് സാധിക്കുമോയെന്നും സിദ്ധു ചോദിച്ചു.ബിലാസ്പുരിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൻ താൻ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് നേരത്തേ സിദ്ധു പറഞ്ഞിരുന്നു. Content Highlights: Lok Sabha Election, Rahul Gandhi, Narendra Modi, Navjoy Singh Sidhu


from mathrubhumi.latestnews.rssfeed http://bit.ly/2Vsur2v
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages