ന്യൂഡൽഹി: ഉദ്യോഗസ്ഥ തലത്തിലെ കാലതാമസം മൂലം തടസപ്പെട്ട യുഎസിൽ നിന്ന് അത്യാധുനിക ഹെലികോപ്റ്റർ വാങ്ങാനുള്ള നടപടികൾ ഇന്ത്യ പൂർത്തിയാക്കി. ശത്രുവിന്റെ അന്തർവാഹിനികളെ കണ്ടെത്താൻ സാധിക്കുന്ന സാങ്കേതിക വിദ്യയുള്ള എം.എച്ച്-60ആർ സീഹോക് ഹെലികോപ്പ്റ്ററുകളാണ് ഇന്ത്യ വാങ്ങുന്നത്. 10.9 കോടി രൂപയാണ് ഒരു ഹെലികോപ്റ്ററിന് ചിലവാകുന്നത്. അനുബന്ധ ഉപകരണങ്ങൾ, സ്പെയർ പാർട്സുകൾ, സാങ്കേതിക സഹായം, നവീകരണം തുടങ്ങിയവയുൾപ്പെടെയാണ് ഇത്രയും തുക. ഇത്തരത്തിൽ 24 സീഹോക് ഹെലികോപ്റ്ററുകളാണ് ഇന്ത്യ വാങ്ങുന്നത്. യുഎസിൽ നിന്ന് ചിനൂക്, അപ്പാഷെ ഹെലികോപ്റ്ററുകൾ ഇന്ത്യ വാങ്ങിയിരുന്നു. ഇവയുടെ ആദ്യബാച്ച് ഇന്ത്യയിലേക്ക് എത്തിക്കൊണ്ടിരിക്കെയാണ് പുതിയ ഹെലികോപ്റ്ററുകൾ സൈന്യത്തിന്റെ ഭാഗമാകാൻ പോകുന്നത്. യുഎസ് കരസേന ഉപയോഗിക്കുന്ന യു.എച്ച്.60 ഹെലികോപ്റ്ററിന്റെ നാവിക പതിപ്പാണ് എം.എച്ച്-60ആർ സീഹോക്ക്. കപ്പലുകൾ. അന്തർവാഹിനികൾ എന്നിവയെ ആക്രമിച്ച് തകർക്കാനുള്ള ആയുധങ്ങൾ ഇവയിലുണ്ട്. കംപ്യൂട്ടർ അധിഷ്ടിത നിയന്ത്രണ സംവിധാനങ്ങൾ, സോണാർ, റഡാർ എന്നിവ ഉപയോഗിച്ചാണ് അന്തർവാഹിനികളെ കണ്ടെത്തുന്നത്. ഇവയുടെ സഹായത്തോടെ അന്തർവാഹികളുടെ സ്ഥാനം കൃത്യമായി കണ്ടെത്താൻ സാധിക്കും. കൂടുതൽ നേരം പറക്കാൻ സാധിക്കുമെന്നതിനാൽ തിരച്ചിൽ, രക്ഷാപ്രവർത്തനം എന്നിവയ്ക്കും ഇവയെ നിയോഗിക്കാനാകും. റഡാർ ഒഴികെ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ ഇത്തരം ഘട്ടങ്ങളിൽ വളരെ പെട്ടന്ന് അഴിച്ചുമാറ്റാനും സാധിക്കും. അതേപോലെ വളരെവേഗം ഘടിപ്പിക്കാനും സാധിക്കും എന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത. ഉദ്യോഗസ്ഥ തലത്തിലെ കെടുകാര്യസ്ഥത മൂലം നാവികസേനയിൽ അത്യാധുനിക ഹെലികോപ്റ്ററുകളുടെ അഭാവം നേരിട്ടുതുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. തദ്ദേശീയമായി നാവികസേനയ്ക്ക് വേണ്ടി ഹെലികോപ്റ്റർ വികസിപ്പിക്കാനുള്ള ശ്രമത്തിന്റെ പേരിൽ ഇത് വളരെക്കാലം നീണ്ടുപോവുകയും ചെയ്തു. ഒടുവിൽ 2013 ലാണ് നാവികസേനയുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള ധ്രുവ് ഹെലികോപ്റ്ററുകൾ യാഥാർഥ്യമായത്. എന്നാൽ നിരീക്ഷണത്തിനും രക്ഷാ പ്രവർത്തനത്തിനും മാത്രമാണ് ഇത് നിലവിൽ ഉപയോഗിക്കാൻ സാധിക്കുന്നത്. എഞ്ചിന് ആവശ്യമായ കരുത്തില്ലാത്തതാണ് ധ്രുവ് ഹെലികോപ്റ്ററിന്റെ പോരായ്മ. കൂടാതെ ഉയർന്ന പരിപാലന ചെലവും വെല്ലുവിളിയാണ്. കാലാവധി കഴിഞ്ഞ സീ കിങ് ഹെലികോപ്റ്ററുകൾക്ക് പകരക്കാരനായാണ് സിഹോക്ക് എത്തുന്നത്. തുടർച്ചയായി രണ്ടുമണിക്കൂറിലധികം ആകാശത്ത് പറന്നുനിൽക്കാൻ സാധിക്കുന്ന സീ ഹോക്കിന് 278 കിലോമീറ്റർ വേഗത്തിൽ പറക്കാൻ സാധിക്കും. 14 സൈനികരെ വഹിക്കാൻ സാധിക്കും. പരമാവധി 19,000 അടി ഉയരത്തിൽ ഉയർന്ന് പറക്കാൻ ശേഷിയുള്ളതാണ് ഹെലികോപ്റ്റർ. Content Highlights:24 MH-60R Seahawk Anti-Sub Helicopters, Indian Navy, US Army
from mathrubhumi.latestnews.rssfeed http://bit.ly/2HkCBWQ
via
IFTTT
No comments:
Post a Comment