തിരുവനന്തപുരം: കാസർകോട് ലോക്സഭാ മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്ന് സ്ഥിരീകരിക്കപ്പെട്ട പശ്ചാത്തലത്തിൽ റീപോളിങ്ങിന് സാധ്യത. വിഷയത്തിൽ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഇന്ന് തീരുമാനമെടുക്കും.കള്ളവോട്ട് നടന്നെന്ന് കണ്ടെത്തിയ നാലു ബൂത്തുകളിൽ ഈ ഞായറാഴ്ച റീപോളിങ് നടക്കുമെന്നാണ്സൂചന. വിഷയത്തിൽ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനുമായി ആശയവിനിമയം നടത്തുകയാണ്. ഇതിനു ശേഷമാകും തീരുമാനം അറിയിക്കുക. നടപടിയെ സ്വാഗതം ചെയ്യുന്നതായി യു ഡി എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു. കാസർകോട് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട കല്യാശ്ശേരി നിയോജകമണ്ഡലത്തിലെ പിലാത്തറയിലെ ബൂത്ത് നമ്പർ 19ലാണ് കള്ളവോട്ട് നടന്നുവെന്ന വാർത്ത ആദ്യം പുറത്തെത്തിയത്. സി പി എം പ്രവർത്തകർ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ സഹിതം മാതൃഭൂമി ന്യൂസാണ് ഈ വാർത്ത പുറത്തുവിട്ടത്. തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കള്ളവോട്ട് നടന്നെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. കൂടാതെ കല്യാശ്ശേരിയിലെ മാടായി ഭാഗത്തെ പുതിയങ്ങാടി മാപ്പിള ഹയർ സെക്കൻഡറി സ്കൂളിലെ 69,70 ബൂത്തുകളിൽ മുസ്ലിം ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയിരുന്നു. ഇവിടെയും നടന്നത് കള്ളവോട്ടാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സ്ഥിരീകരിച്ചു.കൂടാതെ തൃക്കരിപ്പൂരിലെ ബൂത്ത് നമ്പർ 48ൽ സി പി എം പ്രവർത്തകൻ കള്ളവോട്ട് ചെയ്തതായി സ്ഥിരീകരിക്കപ്പെട്ടിരുന്നു. ഈ നാലിടങ്ങളിലും റീപോളിങ് നടന്നേക്കുമെന്നാണ് സൂചന. content highlights:repolling likely to be taken place in kasargod
from mathrubhumi.latestnews.rssfeed http://bit.ly/2Q2XBnZ
via
IFTTT
No comments:
Post a Comment