കോട്ടയം: ബെംഗളൂരു ബനസ്വാഡിക്കും യെശ്വന്ത്പൂരിനും ഇടയിലുള്ള ട്രെയിന്‍ യാത്രക്കിടെയുണ്ടായ സംഭവമാണ് മുഹമ്മദ് എന്ന യാത്രികന് സഞ്ചാരി ട്രാവല്‍ ഫോറം എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പിലൂടെ പങ്കുവച്ചിരിക്കുന്നത്. വാതിലിന് അടുത്ത് നിന്ന് യാത്ര ചെയ്യുമ്പോള്‍ നേരിട്ട ദുരനുഭവമാണിത്.
മെയ് മാസം 13 തിങ്കളാഴ്ച പ്രത്യേക ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. ഒരു ചിത്രം മൊബൈലില്‍ പകര്‍ത്തുന്നതിനായി വാതിലിന് അടുത്ത് പോയതായിരുന്നു മുഹമ്മദ്. ആ സമയത്ത് പുറത്തു നിന്ന് ഒരു സംഘം കുട്ടികള്‍ കയ്യില്‍ നീളമുള്ള കമ്പുകൊണ്ട് വീശി ഒരു അടി കിട്ടി. ഓടുന്ന ട്രെയിനിന്റെ ഡോറിനടുത്തു നിന്നു മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ ലക്ഷ്യവച്ച് ഒരു സംഘം കുട്ടികളായിരുന്നു ഈ ചെറിയ ആക്രമണത്തിന് പിന്നില്‍.
ഓടുന്ന ട്രെയിന്‍ ആയതുകൊണ്ട് തന്നെ കിട്ടുന്ന അവസരം മുതലാക്കി അവര്‍ പുറത്തു നിന്നു കമ്പ് ശക്തിയായി വീശുമ്പോള്‍ കയ്യിലോ ദേഹത്തോ ശക്തമായ അടിയില്‍ ഫോണ്‍ താഴേക്കു വീഴും, അതു അവര്‍ക്ക് വളരെ എളുപ്പം കൈക്കലാക്കാന്‍ ഉള്ള കുട്ടിക്കൂട്ടത്തിന്റെ തന്ത്രം.
മുഹമ്മദിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം,
[IMG]
13.5.2019 Monday special ട്രെയിനില്‍ 14.5. 2019 Tuesday ഏകദേശം 1 മണിക്ക് ബാംഗ്ലൂര്‍ Banaswadi ക്കും yeswantapur നും ഇടയില്‍ ട്രെയിന്‍ ഓടിക്കൊണ്ടിരിക്കുന്നു. ട്രെയിനില്‍ ഡോറിന്റെ അടുത്ത് നിക്കുമ്പോ ഉണ്ടാവുന്ന ആക്രമണങ്ങളെ കുറിച്ച് മുന്നേ പല കൂട്ടുകാരില്‍ നിന്നും കേട്ടിരുന്നുവെങ്കിലും അതൊന്നും ഓര്‍മയില്ലാതെ പുറത്തു എന്തോ കണ്ടപ്പോള്‍ അത് ഫോട്ടോ എടുക്കാനായി ഡോറിന്റെ അടുത്ത് പോയതായിരുന്നു... അന്നേരം പുറത്തു നിന്നുള്ള മൂന്നാല് ചെക്കന്മാരില് ഒരുവന് നല്ല ഒരു വടി കൊണ്ട് എന്റെ മൊബൈല്‍ ലക്ഷ്യമാക്കി അടിക്കുന്നു... ഭാഗ്യത്തിന് മൊബൈലില്‍ കൊണ്ടില്ല... but കഴുത്തില്‍ നല്ലൊരു അടി കൊണ്ടു ??...?മൊബൈല്‍ തട്ടിപറിക്കല്‍ ആയിരുന്നു അവന്മാരുടെ ഉദ്ദേശം .. soo..... ഇതുപോലുള്ള സ്ഥലങ്ങളില്‍ ട്രെയിനില്‍ ഡോര്‍ ന്റെ അടുത്ത് നിക്കുമ്പോ ശ്രദിക്കുക കൂട്ടുകാരെ..
( NB : ഈ അവസരത്തിലും അവരുടെ ഫോട്ടോ എടുത്ത മനസ്സിനെ കുറിച്ചൊന്നും ആരും അഭിനനന്ദിക്കണമെന്നില്ല... അബദ്ധത്തില്‍ കിട്ടിയതാണ് ??...ഇന്നലെയാണ് സംഭവം നടന്നതെങ്കിലും ഇപ്പൊ ഗാലറി തുറന്നു നോക്കിയപ്പോഴാണ് ഞാനും ഈ ഫോട്ടോ കാണുന്നത് )
from mangalam.com http://bit.ly/2VG7QEH
via IFTTT
No comments:
Post a Comment