'മോഡി നവവധുവിനെ പോലെ'; വിവാദ പരാമര്‍ശത്തില്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവിന് ക്ലീന്‍ ചിറ്റ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 16, 2019

'മോഡി നവവധുവിനെ പോലെ'; വിവാദ പരാമര്‍ശത്തില്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവിന് ക്ലീന്‍ ചിറ്റ്

ഇന്‍ഡോര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കുറിച്ച് നടത്തിയ 'നവവധു' പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവ്‌ജ്യോത് സിംഗ് സിദ്ദുവിന് തെരഞ്ഞെടുപ്പ് ഓഫീസറുടെ ക്ലീന്‍ചിറ്റ്. സിദ്ദുവിന്റെ പരാമര്‍ശം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നില്ലെന്ന് ഇന്‍ഡോര്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച ഇന്‍ഡോറില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് സിദ്ദു മോഡിയെ നവവധുവിനോട് ഉപമിച്ചത്. 'വളരെ കുറച്ച്മാത്രം പണിയെടുക്കുന്ന നവവധുവിനെ പോലെയാണ് മോഡി. എന്നാല്‍ എപ്പോഴും അവളുടെ വളകിലുക്കം കേള്‍ക്കുന്ന അയല്‍ക്കാര്‍ വിചാരിക്കും അവള്‍ ജോലിചെയ്യുകയാണെന്ന്. ഇതാണ് മോഡി സര്‍ക്കാരിന്റെ കാലത്ത് നടത്തിരിക്കുന്നതെന്നു'മാണ് ഈ മാസം 11ന് സിദ്ദു പറഞ്ഞത്.

പ്രധാനമന്ത്രിക്കെതിരെ അപകീര്‍ത്തിപരവും അശ്ലീവുമായ പരാമര്‍ശം നടത്തിയെന്ന ബി.ജെ.പിയുടെ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനാണ് സിദ്ദുവിന് നോട്ടീസ് അയച്ചത്.



from mangalam.com http://bit.ly/2YBY6IN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages