കൊല്‍ക്കത്ത: ബംഗാളില്‍ അപ്രതീക്ഷിതമായി തെരഞ്ഞെടുപ്പ് പ്രചരണം നിര്‍ത്തി വെയ്ക്കാന്‍ നിര്‍ദേശിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി നരേന്ദ്രമോഡിക്കും ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷായ്ക്കും നല്‍കിയ നിയമരഹിതമായ സമ്മാനമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കമ്മീഷന്റെ ഭരണഘടനാനുസൃതമല്ലാത്ത, തലതിരിഞ്ഞ നടപടിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി.
ഭരണഘടനാ വിരുദ്ധമായ നടപടിയെന്ന് വിമര്‍ശിച്ച ബംഗാള്‍ മുഖ്യമന്ത്രി പക്ഷപാതികളെും ആര്‍എസ്എസ് കാര്‍ നിറഞ്ഞതുമായ ഇത്തരമൊരു തെരഞ്ഞെടുപ്പ് കമ്മീഷനെ ഇതിന് മുമ്പ് കണ്ടിട്ടേയില്ലെന്നും ആക്ഷേപിച്ചു. പശ്ചിമ ബംഗാളില്‍ ഇതിന് മുമ്പ് ഇത്തരത്തില്‍ ഒരു നിയമപ്രശ്‌നം ഉണ്ടായിട്ടില്ലെന്നും 324 ാം വകുപ്പ് ചുമത്തിയിട്ടില്ലെന്നും മമത പറഞ്ഞു.
അമിത്ഷായ്ക്കും പ്രധാനമന്ത്രിക്കും വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തതിന് കമ്മീഷന്റെ സമ്മാനമായിരുന്നു നടപടിയെന്ന് കാളിഘട്ടില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മമതാ ബാനര്‍ജി പറഞ്ഞു. എന്നാല്‍ മോഡിയും ഷായും പങ്കെടുത്തിട്ടുള്ള മറ്റേതെങ്കിലും റാലിയില്‍ അക്രമം നടന്നിട്ടുണ്ടോ ഇതുപോലെ നിയമരാഹിത്യം ഉണ്ടായിട്ടുണ്ടോയെന്നും ചോദിച്ചു. '' ബിജെപിയ്ക്ക് വേണ്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങളെല്ലാം. ഇത്തരത്തിലുള്ള ഒരു തെരഞ്ഞെടുപ്പ് കമ്മീഷനെ ഇതുവരെ കണ്ടിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ മുഴുവന്‍ ആര്‍എസ്എസുകാരാണ്. അവര്‍ പക്ഷപാത പരമായി പെരുമാറുന്നു. ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ തന്നെ ഇതാദ്യമാണ്.' മമത പറഞ്ഞു.
'' ഇതിന് മുമ്പ് ഒര ഭരണഘടനാ സ്ഥാപനങ്ങളെയും വിമര്‍ശിച്ചിട്ടില്ല. എന്നാല്‍ ഇന്ന് ബംഗാളിലെ ജനതയും ഫെഡറല്‍ സംവിധാനങ്ങളും മണ്ണിന്റെ ഏറ്റവും മഹാനായ മകനും ആക്രമിക്കപ്പെട്ടു, ഇത് അപമാനവും അപഹാസ്യവുമാണ്. എന്നെ അവര്‍ ഒരു പക്ഷേ കൊന്നു കളയുകയോ ജയിലില്‍ അയയ്ക്കുകയോ ചെയ്യുമായിരിക്കും. എന്നിരുന്നാലും ഇക്കാര്യത്തില്‍ താനും തന്റെ ജനങ്ങളും ധീരമായി പോരാടും. ഇതിന് ബംഗാള്‍ ജനത മറുപടി നല്‍കുക തന്നെ ചെയ്യും.
ബംഗാളിലെ അക്രമത്തിന് ഒരേയൊരു കാരണക്കാരനേയുള്ളൂ. അത് അമിത്ഷായാണ്. ഇത് മുന്‍കൂറായി തയ്യാറാക്കപ്പെട്ട ഗൂഡാലോചനയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കുറ്റവാളികള്‍ക്കെതിരേ ഒരു നടപടിയും എടുത്തില്ല. അമിത്ഷാ ഇന്നലെ നടത്തിയ റാലി ഒഴികെ ഒരു റാലിയിലും അക്രമം നടന്നിട്ടില്ല. അപ്പോള്‍ കമ്മീഷന്‍ ബിജെപി പറയുന്നതെന്തോ അത് നടത്തിക്കൊടുക്കാനിരിക്കുകയാണ്. മമത പറഞ്ഞു.
ചൊവ്വാഴ്ച ബംഗാളില്‍ അമിത് ഷാ നടത്തിയ റോഡ് ഷോയ്‌ക്കെതിരേ നടന്ന ആക്രമണം വലിയ കലാപമായി മാറിയതോടെയാണ് ഭരണഘടനയിലെ 324 ാം വകുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രയോഗിച്ചത്. ഇതോടെ ഞായറാഴ്ച നടക്കുന്ന അവസാന ഘട്ട തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പ്രചരണം അവസാനിപ്പിക്കേണ്ട സ്ഥിതിയിലായി ബംഗാളിലെ പാര്‍ട്ടികള്‍. ചട്ട പ്രകാരം പ്രചരണത്തിന് ഒരു ദിവസം കൂടി ബാക്കിയുണ്ടായിരുന്നു. എന്നാല്‍ ഇന്ന് രാത്രി പത്തുമണിയോടെ പ്രചരണം അവസാനിപ്പിക്കാനാണ് കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
from mangalam.com http://bit.ly/2Hmf3Rp
via IFTTT
No comments:
Post a Comment