നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പു വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് ഇന്ത്യക്കാരനായ കോടീശ്വരൻ നോട്ടുകൾ വീശിയെറിയുന്നത് കാണൂ എന്ന തലക്കെട്ടിൽ ഒരു വീഡിയോ ഇക്കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. Happened today on 47 street ( Diamond Market) New York $100,000 given away.👇🏼👇🏼in ref to modi victory .. see how this millionaire Indian doing .. pic.twitter.com/HChNPayZ2d — tikam nariani (@tikam53) May 24, 2019 അമേരിക്കയിലെ മാൻഹട്ടനിൽനിന്നുള്ളതാണ് ഈ വീഡിയോ എന്നായിരുന്നു പ്രചരിക്കപ്പെട്ടിരുന്നത്. എന്നാൽ ഇത് വാസ്തമല്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ദ ഗോഡ് ജോയ് കുഷ് എന്ന പേരിൽ അറിയപ്പെടുന്ന അമേരിക്കൻ റാപ്പറാണ് വീഡിയോയിൽ നോട്ടുകൾ വാരിവിതറുന്ന ആൾ. അല്ലാതെ മോദി വിജയത്തിൽ മതിമറന്ന് ആഘോഷിക്കുന്ന ഇന്ത്യക്കാരനായ കോടീശ്വരനല്ല. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തെത്തുന്നതിനു ദിവസങ്ങൾക്കുമുമ്പേ ദ ഗോഡ് ജോയ് കുഷ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു എന്നതാണ് മറ്റൊരു രസകരമായ വസ്തുത. ജോയ് കുഷ് വലിച്ചെറിയുന്ന നോട്ടുകൾ പെറുക്കിയെടുക്കാൻ നിരവധിയാളുകൾ തിരക്കു കൂട്ടുന്നതും വീഡിയോയിൽ കാണാം. View this post on Instagram Surprised My Bratha @traxnyc Where To Next 😂😂 #NewYork #TheGod$✅ I ❤️ NYC @fredjproductions #MoneyShowerTour ☔️☔️#NewYorkCity ✈️#ThankGod ‼️#Detroit #Free #TheGod$✅ #Losangeles #Music 🎙#Newyork #Miami #lasvegas 🚨🚨🚔🚔#MoneyShowerTour #TheRainMan #KushGod #MoneyGod #rollsroyce A post shared by TheGod Joe Kush (@thegod_joekush) on May 16, 2019 at 7:04am PDT content highlights:money shower video from america has no link to Modis election victory celebration
from mathrubhumi.latestnews.rssfeed http://bit.ly/2K5N4XZ
via
IFTTT
No comments:
Post a Comment